മലപ്പുറം മാല

മലപ്പുറം യൂത്ത് ലീഗ് കമ്മറ്റി 2025 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ മലപ്പുറത്തു സംഘടിപ്പിച്ച ‘മ’ സാഹിത്യോത്സവത്തിൽ അവതരിപ്പിച്ച നൃത്ത സംഗീത നാടകത്തിന്റെ രംഗപാഠം രചന, സംവിധാനം: എം നൗഷാദ് 01 ആമുഖം മലകളും പുഴയും വയലേലകളും നിറഞ്ഞ അനുഗ്രഹീത ദേശം, മലപ്പുറം. സ്നേഹത്തിന്റെ, ഒരുമയുടെ, നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ, ഉയിരാർന്ന വീണ്ടെടുപ്പുകളുടെ എണ്ണമറ്റ കഥകൾ ഈ നാടിന് പറയാനുണ്ട്. മാപ്പിളപ്പാട്ടിന്റെ ഇശൽതാളവും ഒപ്പനമൊഞ്ചിന്റെ ശൃംഗാരലാസ്യവും തിരുവാതിരകളിയുടെ വ്രതസമൃദ്ധിയും കളിയാട്ടക്കാവുകളുടെ അടിയാളവീര്യവും കോൽക്കളിയുടെ ചടുലവിന്യാസങ്ങളും ഗോത്രസംസ്‌കൃതിയുടെ വന്യവശ്യതകളും മാർഗംകളിയുടെ മോക്ഷസ്തോത്രങ്ങളും ഒരുമിച്ചു
» Read more