ആത്മാശ്ലേഷം

എം നൗഷാദ്  ചില മനുഷ്യർ അങ്ങനെയാണ്.അവരോട് സംസാരിക്കുന്ന ഏതാനും നിമിഷങ്ങളിൽഒരു ജീവിതം ജീവിച്ചപോലെ തോന്നും.കൂടെയിരുന്നാൽ കൂടെക്കൂടും. കുറഞ്ഞ നേരം കൊണ്ട്കുറേ കാലം കടക്കും. പല പാതകൾ നമ്മിൽ കയറിയിറങ്ങും.മിണ്ടാതെ മിണ്ടും. അവരെന്തും കേൾക്കാനാവുന്നവർ.കരുണയാൽ കണ്ണുനിറയുന്നവർ.മൗനത്തിൽ മനസ്സറിയുന്നവർ.ഒന്നും തിരികെ വേണ്ടാത്തവർ. അകം കൊണ്ട് ചിരിക്കാനറിയുന്നവർ. മരിച്ചുപോയ ഒരു പുണ്യാത്മാവ്മടങ്ങിവന്ന് മുന്നിലിരിക്കുന്നെന്ന് തോന്നും ചിലപ്പോൾ,ഒരു കുരുന്നിനെ ഉമ്മവെക്കുംപോലെ തോന്നും,കിനാവിൽ പെയ്‌ത നിലാവിൽപറുദീസ ഇങ്ങോട്ട് പുറപ്പെട്ടപോലെ. അവർ പിരിച്ചുവിടാനാവാത്തവർ.സമയദൂരങ്ങളെ ജയിച്ചവർ.പിരിഞ്ഞുപോയാലും പിരിഞ്ഞുപോകാത്തവർ.മറന്നുപോയാലും മറന്നുതീരാത്തവർ. പോയിക്കഴിഞ്ഞാലാണ്അവരേറ്റം തെളിഞ്ഞുവരിക.നിർത്താനാവില്ല അവരോടുള്ള വാക്കുകൾ,നിശബ്ദതയിൽ അതേറ്റം മുഴങ്ങും. അവരില്ലാതാവുമ്പോൾനീറി നിറയുംനാമവരിൽ. (പ്രിയപ്പെട്ട മനുഷ്യരെ ഓർത്ത്….)

» Read more

Ae Ishq Humain Barbad Na Kar | പ്രണയമേ, നീയെന്നെ തകർത്തുകളയല്ലേ… 

(Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD) Akhar Shirani was a renowned Pakistani poet who died in 1948. His intense love poem “Ae Ishq humain barbad na kar” being soulfully rendered by Nayyara Noor heals hearts that suffer. The full version of Akhtar Shirani’s poem is available here: https://www.rekhta.org/nazms/ai-ishq-hamen-barbaad-na-kar-akhtar-shirani-nazms   https://www.youtube.com/watch?v=mhq9pa4pwKQ Ae Ishq Humain Barbad Na

» Read more