ലൈഫ് ഓഫ് പൈ: രൂപകങ്ങളുടെ കടലില്‍ ഒരാത്മീയ നൗക

ലോകസിനിമയിലെ ആത്മീയവഴികളെക്കുറിച്ച കോളത്തില്‍ ലൈഫ് ഓഫ് പൈയുടെ ആസ്വാദനം. പൈയുടെ കടല്‍ജീവിതം നിഗൂഢാത്മകമായ ഒരു ആത്മീയാനുഭവമാകുന്നത്, ഒരു നവീകരണമാവുന്നത് എങ്ങനെയെന്ന് രൂപകങ്ങളിലൂടെ അന്വേഷിക്കുന്നു, എം. നൗഷാദ്. എത്ര ആഞ്ഞുതുഴഞ്ഞാലും കരയെത്താനാവാത്ത ചില ചുഴികളുണ്ട് ജീവനില്‍. അതിവേഗം വഞ്ചിച്ചു കളയുന്ന പ്രലോഭന തുരുത്തുകളുണ്ട് ആത്മാവിന്റെ കടലില്‍. വെറുതെ വേദനിപ്പിക്കും ആഴമേറിയ ഏതു കണ്ണും; മനുഷ്യന്റേതാവണമെന്നില്ല, ഒരു കടുവയുടേതുപോലും. എല്ലാ ക്രൌര്യങ്ങളും കാപട്യങ്ങളും സഹിതം നമ്മള്‍ മനുഷ്യര്‍ എത്ര പാവമാണ് എന്ന് യാന്‍മാര്‍ട്ടലിന്റ നോവലിനെ ഉപജീവിച്ച് ആങ് ലീ സംവിധാനം ചെയ്ത ‘ലൈഫ് ഓഫ് പൈ’ ഓര്‍മ്മപ്പെടുത്തുന്നു. പ്രപഞ്ചത്തിന്റെ മഹാവിസ്തൃതിയില്‍

» Read more

മാജീദ് മജീദി: മൂവീക്യാമറയുമായി ഒരു സൂഫി

ഇറാനിയൻ സംവിധായകൻ മാജീദ് മജീദിയുടെ ആദ്യകാല ചലച്ചിത്രങ്ങളായ കളർ ഓഫ് പാരഡൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ, ബാരാൻ, സോങ് ഓഫ് സ്‌പാറോസ്, വില്ലോ ട്രീ എന്നിവയെ മുൻനിർത്തി മജീദിയുടെ സിനിമകളിലെ സൂഫിദർശനത്തെ അന്വേഷിക്കുന്നു. എം നൗഷാദ് സാധിച്ചെടുക്കാവുന്നതില്‍ ഏറ്റവും ഉന്നതമായ മാനസിക നിലകളിലൊന്ന് നിഷ്കളങ്കതയാണ്. നമ്മിലെല്ലാം നിസ്സീമം നിക്ഷിപ്തമായിരുന്ന ആ മഹത്വത്തെ ഗുപ്തകാപട്യങ്ങളും ദുഷ്ടവഞ്ചനകളും കൊണ്ട് നമ്മള്‍ മറികടന്നു. അനുമോദനാര്‍ഹമായ എന്തെങ്കിലും നിഷ്കളങ്കതയിലുണ്ടെന്ന് നാഗരികതയുടെ വേഗങ്ങള്‍ നമ്മെ പഠിപ്പിച്ചില്ല. സാമര്‍ത്ഥ്യമെന്നാല്‍, കാര്യക്ഷമതയെന്നാല്‍ നിരന്തരം മല്‍സരോന്‍മുഖമായ ഒരു ലോകത്തെ സംബന്ധിച്ച് നിഷ്കളങ്കരല്ലാതാവുക എന്നതാണ്. പോഴത്തക്കാര്‍ എന്നു

» Read more