അങ്ങയിലേക്കണയാത്ത പ്രണയമുണ്ടോ?

എം നൗഷാദ് / കലിഗ്രഫി കടപ്പാട്: കരീംഗ്രഫി കക്കോവ് ഭാഗം ഒന്ന്:പ്രണയിനിയിലേക്ക് അസ്തിത്വത്തിന്റെ അടിസ്ഥാനസത്തയാണ് സ്‌നേഹം.നിലനില്‍പ്പിന്റെ നാന്ദി.ഉണ്മയുടെ ഉയിരും പൊരുളും.ഇഷ്ഖ്.അനുരാഗം.പ്രണയം. ഏറെ പരപ്പുള്ള വാക്കാണ് സ്‌നേഹം. എപ്പോള്‍ വേണമെങ്കിലും വീണുടയാവുന്ന, ഉടയുമ്പോളൊക്കെ ഉള്ളുലഞ്ഞ് കീറിപ്പോകുന്ന ഒന്നായാണ് മനുഷ്യരതിനെ മിക്കവാറും സങ്കല്‍പ്പിക്കുന്നത്. പലപ്പോഴും, സ്വാര്‍ഥമായ സുഖ സന്തോഷങ്ങളുടെ പേരില്‍ അറിവില്ലായ്മയാലോ ബോധക്കേടിനാലോ കാപട്യത്തിനാലോ തെറ്റായി ഉപയോഗിക്കുന്ന വാക്കുകൂടിയാണത്. ഭാഷയില്‍ അതിനെ നിര്‍ണയിക്കാനാവില്ല. ആവശ്യവുമില്ല. അത്രമേല്‍ സന്നിഹിതമാണത് ജീവനില്‍. ആ അനുഭവത്തിന്റെ കനം താങ്ങുന്ന വാക്കില്ല. പറയുന്തോറും പറയുന്നതില്‍ ഒതുങ്ങുന്നുവല്ലോ എന്ന് അതെപ്പോഴും വ്യസനിച്ചിട്ടേയുള്ളൂ. കവിതയില്‍ വന്നെത്തി

» Read more

മനുഷ്യവ്യഥകളുടെ യേശു

ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് | ചലച്ചിത്ര നിരൂപണം | എം. നൗഷാദ് വേദനയിലൂടെയല്ലാതെ വിശുദ്ധിയിലേക്ക് വേറൊരു വഴിയില്ല. ഇത്ര കഠിനമായ നിയോഗം തന്നെയേല്‍പ്പിച്ചതെന്തി​​നെന്ന് ദൈവത്തോട് പരിഭവിക്കുന്നുണ്ട് ചിത്രത്തിലെ യേശു. പ്രവാചകത്വത്തെയും പുത്രപദവിയെയും അദ്ദേഹം ഭീതിപൂര്‍വം നിരാകരിക്കുന്നു. ചെകുത്താന്‍ അകത്തുപാര്‍ക്കുന്ന ഏതൊരാള്‍ക്കും ദിവ്യതയുടെ ബാഹ്യചേലകള്‍ ചുറ്റി കുറേക്കാലം കുറേപ്പരെ കബളിപ്പിക്കാനാവുമെന്ന ഉള്‍ഭയം അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനൊക്കെ അപ്പുറത്തായിരുന്നു യേശു. ദൈന്യത എപ്പോഴും ഒരു ദൗര്‍ബല്യമാവണമെന്നില്ല.പുറമേക്ക് പെരുപ്പിച്ച് കാട്ടുന്ന കരുത്ത് കപടമാകാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടാവണം ഈ സിനിമയിലെ, സാമാന്യര്‍ത്ഥത്തില്‍ ദുര്‍ബലനെന്നു തോന്നിപ്പിക്കുന്ന യേശു, ഇതര സുവിശേഷസിനിമകളിലെ

» Read more

ദ ട്രീ ഓഫ് ലൈഫ്: ജീവവൃക്ഷത്തിന്റെ തണല്‍

എം. നൗഷാദ് ദൃശ്യരൂപകങ്ങളുടെ ചക്രവര്‍ത്തിയാണ് ടെറന്‍സ് മാലിക്. കഥ, കേള്‍ക്കാനും കാണാനും മാത്രമായി വരുന്ന കാണിയെ അയാള്‍ പരിഗണിക്കുന്നില്ല. കഥയില്‍നിന്ന് എളുപ്പം പുറത്തുകടക്കുന്ന ദൃശ്യസമുച്ചയങ്ങളുടെ അതിശയിപ്പിക്കുന്ന സമൃദ്ധിയാല്‍, പറയുന്ന കഥയുടെ ലളിത സാധാരണത്വത്തിനപ്പുറത്തേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുപോവാനുള്ള ശ്രമമാണ് ദ ട്രീ ഓഫ് ലൈഫ് എന്ന ചലച്ചിത്രത്തിലുടനീളം.  നമ്മുടെ കാലത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ ആശയക്കുഴപ്പങ്ങളിലാണ് ടെറന്‍സ് മാലിക്കിന്റെ കണ്ണ്. അതാണയാളുടെ പ്രചോദനം. ഒരു പക്ഷേ, ആത്മീയമെന്നതിനേക്കാള്‍ ദാര്‍ശനികമാണ് മാലികിന്റെ ദൃശ്യപരിചരണം. ആര്‍ദ്രതയേക്കാള്‍ ഉള്‍ക്കാഴ്ചയോടാണ് അയാള്‍ക്ക് പ്രിയം. രേഖീയമായി മുന്നേറുന്ന ഒരു കഥയേക്കാള്‍ മൊണ്ടാഷുകളില്‍ വികസിക്കുന്ന ഖണ്ഡകാവ്യമാണ് അയാളെ

» Read more

കാണുന്നതിലധികം കാണാതിരിക്കുന്ന കണ്ണുകള്‍: അബ്ബാസ് കിയറോസ്തമി

എം നൗഷാദ് ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിയറോസ്തമിയുടെ ചലച്ചിത്രങ്ങളിലെ ദാര്‍ശനികതയെയും ആത്മീയതയെയും കുറിച്ചാണ് ഈ കുറിപ്പ്. കാമറയെ കുറെക്കൂടി കരുണയുള്ള കണ്ണുകളാക്കി മാറ്റാനാകുമോ എന്നും ആഴമുള്ള ഉള്‍ക്കാഴ്ച പ്രേക്ഷകഹൃദയത്തില്‍ സൃഷ്ടിക്കാനാവുമോ എന്നുമാണ് കിയറോസ്തമി അന്വേഷിച്ചതെന്ന് ലേഖകന്‍. ‘അവന് രണ്ട് കണ്ണുകളുണ്ടായിരുന്നു, അവന്‍ പിന്നെയും രണ്ടുകണ്ണുകള്‍കൂടി കടംകൊണ്ടു’ എന്ന അര്‍ത്ഥംവരുന്ന പേര്‍ഷ്യന്‍ ചൊല്ല് അബ്ബാസ് കിയറോസ്തമി ഒരഭിമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. എന്തെങ്കിലുമൊന്നിനെ തീക്ഷ്ണമായി നോക്കുന്നതിനെ കുറിക്കുന്നതാണ് ഈ ചൊല്ല്. ഇറാനിയന്‍ നവതരംഗ സിനിമയുടെ മാസ്റ്ററും ലോക​സിനിമാ ചരിത്രത്തിലെ സാമ്പ്രദായിക വ്യാകരണങ്ങളെ മൗലികമായി മറികടന്ന പ്രതിഭയുമായ അബ്ബാസ് കിയറോസ്തമിയുടെ സിനിമകള്‍,

» Read more

A Traveling Mystic in Kelantan

MUHAMMED NOUSHAD meets a Pakistani mystic refugee at a mosque in Kotabharu, Malaysia. From very far, you could make it out that he is an aged Pathan. Clad in a green T-shirt and lunki, he wore a white skull cap. His smile spoke of the painful burdens his soul has managed to traverse through, and absorb, in a graceful way,

» Read more
1 2