നിമ കമിലീ | നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  

സമായേ ബിസ്മിൽ – 5  എം നൗഷാദ് നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  പഞ്ചാബി സൂഫികവി ബാബാ ബുല്ലേഷാഹ് (മരണം 1757) എഴുതിയ കലാമാണ് “നിമ കമിലീ”. ഹസ്‌റത് ശാഹ് ഇനായത് ഖാദിരിയുടെ ശിഷ്യനായിരുന്ന ബുല്ലേഷാഹ് ദക്ഷിണേഷ്യൻ സൂഫിസാഹിത്യത്തിനും ദാർശനികതക്കുമേകിയ സംഭാവനകൾ അനല്പമാണ്. നൂറ്റാണ്ടുകളെ ഭേദിച്ച് ഇന്നുമവ മുസ്‌ലിം-സിഖ്-ഹൈന്ദവ പാരമ്പര്യങ്ങളിൽ ഒരേപോലെ ബഹുമാനിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു. ആത്മീയാന്വേഷണത്തിന്റെ അസ്വാസ്ഥ്യവും ലഹരിയും പ്രകടമാകുന്ന നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും. വാമൊഴിപാരമ്പര്യങ്ങളിലൂടെയാണ് ബുല്ലേഷായുടെ അധികരചനകളും ജീവിതവിവരങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.

» Read more