ആത്മാശ്ലേഷം

എം നൗഷാദ്  ചില മനുഷ്യർ അങ്ങനെയാണ്.അവരോട് സംസാരിക്കുന്ന ഏതാനും നിമിഷങ്ങളിൽഒരു ജീവിതം ജീവിച്ചപോലെ തോന്നും.കൂടെയിരുന്നാൽ കൂടെക്കൂടും. കുറഞ്ഞ നേരം കൊണ്ട്കുറേ കാലം കടക്കും. പല പാതകൾ നമ്മിൽ കയറിയിറങ്ങും.മിണ്ടാതെ മിണ്ടും. അവരെന്തും കേൾക്കാനാവുന്നവർ.കരുണയാൽ കണ്ണുനിറയുന്നവർ.മൗനത്തിൽ മനസ്സറിയുന്നവർ.ഒന്നും തിരികെ വേണ്ടാത്തവർ. അകം കൊണ്ട് ചിരിക്കാനറിയുന്നവർ. മരിച്ചുപോയ ഒരു പുണ്യാത്മാവ്മടങ്ങിവന്ന് മുന്നിലിരിക്കുന്നെന്ന് തോന്നും ചിലപ്പോൾ,ഒരു കുരുന്നിനെ ഉമ്മവെക്കുംപോലെ തോന്നും,കിനാവിൽ പെയ്‌ത നിലാവിൽപറുദീസ ഇങ്ങോട്ട് പുറപ്പെട്ടപോലെ. അവർ പിരിച്ചുവിടാനാവാത്തവർ.സമയദൂരങ്ങളെ ജയിച്ചവർ.പിരിഞ്ഞുപോയാലും പിരിഞ്ഞുപോകാത്തവർ.മറന്നുപോയാലും മറന്നുതീരാത്തവർ. പോയിക്കഴിഞ്ഞാലാണ്അവരേറ്റം തെളിഞ്ഞുവരിക.നിർത്താനാവില്ല അവരോടുള്ള വാക്കുകൾ,നിശബ്ദതയിൽ അതേറ്റം മുഴങ്ങും. അവരില്ലാതാവുമ്പോൾനീറി നിറയുംനാമവരിൽ. (പ്രിയപ്പെട്ട മനുഷ്യരെ ഓർത്ത്….)

» Read more

Raat Bhar Aapki Yaad | നിന്റെയോർമ രാവുനീളെ

There are several renderings of this beautiful song, but this is my personal favourite; it’s rendered with no musical instrument in the background. The pressing poignancy in Deepali Sahay’s voice, the way she breaks into tears with the last stanza, and the romantic charm of Makhdoom Mohiuddin’s lyrics. മൊഴിമാറ്റശ്രമം: നിന്റെയോർമ രാവുനീളെ രാവുതീരുവോളംനിന്നെ ഞാനോർത്തോർത്തിരുന്നു.കണ്ണുനിറഞ്ഞ് പുഞ്ചിരിച്ചുകൊണ്ടിരുന്നു.. രാവുതീരുവോളംവേദനയുടെ മെഴുകുതിരിഉരുകിത്തീർന്നുകൊണ്ടിരുന്നു,നോവിന്റെ നാളങ്ങൾ കാറ്റിലുലഞ്ഞു.കണ്ണുനിറഞ്ഞ് പുഞ്ചിരിച്ചുകൊണ്ടിരുന്നു,രാവുതീരുവോളം.. പുല്ലാങ്കുഴലിന്റെ

» Read more