Raat Bhar Aapki Yaad | നിന്റെയോർമ രാവുനീളെ

There are several renderings of this beautiful song, but this is my personal favourite; it’s rendered with no musical instrument in the background. The pressing poignancy in Deepali Sahay’s voice, the way she breaks into tears with the last stanza, and the romantic charm of Makhdoom Mohiuddin’s lyrics.

മൊഴിമാറ്റശ്രമം:

നിന്റെയോർമ രാവുനീളെ

രാവുതീരുവോളം
നിന്നെ ഞാനോർത്തോർത്തിരുന്നു.
കണ്ണുനിറഞ്ഞ് പുഞ്ചിരിച്ചുകൊണ്ടിരുന്നു..

രാവുതീരുവോളം
വേദനയുടെ മെഴുകുതിരി
ഉരുകിത്തീർന്നുകൊണ്ടിരുന്നു,
നോവിന്റെ നാളങ്ങൾ കാറ്റിലുലഞ്ഞു.
കണ്ണുനിറഞ്ഞ് പുഞ്ചിരിച്ചുകൊണ്ടിരുന്നു,
രാവുതീരുവോളം..

പുല്ലാങ്കുഴലിന്റെ മധുരമോഹന രാഗം
പലകുറി ഓർമയിലിരമ്പി രാവുതീരുവോളം.

അകത്തെ ആകാശത്ത് ഓർമയുടെ ചന്ദ്രനുദിച്ചു
നിലാവ് നിറഞ്ഞുപരന്നു രാവുതീരുവോളം.

ഏതോ ഏകാകി പ്രണയപരവശനായ് 

അലയുന്നുണ്ടായിരുന്നു തെരുവിൽ,
ഏതോ ശബദം രാവുനീളെ
വന്നലക്കുന്നുണ്ടായിരുന്നു കാതിൽ. 

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *