ജോർജ് ടൗണിലെ തെരുവുകളും രാത്രിജീവിതവും

എം നൗഷാദ് പെനാങ്ങ്: വംശമിശ്രണങ്ങളുടെ ദ്വീപ് – ഭാഗം 03 ജോര്‍ജ് ടൗണ്‍ സഞ്ചാരികളുടെ ഉത്സവപ്പറമ്പാണ്. അതിമനോഹരമായ വാസ്തുശില്‍പകല പ്രകടമായ പഴയ കെട്ടിടങ്ങള്‍, കൊളോണിയല്‍ ഓഫീസുകള്‍, ചുമര്‍ചിത്രങ്ങള്‍, സൗകര്യപ്രദമായ നടപ്പാതകളോടു കൂടിയ ഭംഗിയുള്ള തെരുവുകള്‍, ചായക്കടകള്‍, പുസ്തകപ്പീടികകള്‍, പലതരം വംശമിശ്രണങ്ങള്‍, ഭക്ഷണ വൈവിധ്യം, വശ്യമായ കടപ്പുറം, കടലിലേക്ക് തൂണിന്മേല്‍ കെട്ടിയുയര്‍ത്തിയ പരമ്പരാഗത ചൈനീസ് മുക്കുവഗ്രാമങ്ങള്‍, പഴയ കാലത്തിന്റെ ഗൃഹാതുരത്വം പോലെ കടലില്‍ നങ്കൂരമിട്ടു കിടക്കുന്ന എണ്ണമറ്റ ചരക്കുകപ്പലുകള്‍, ചൈനീസ് ദേവാലയങ്ങള്‍, ബൗദ്ധമന്ദിരങ്ങള്‍, ദര്ഗകള്‍, പള്ളികള്‍, മണി എക്‌സ്‌ചേഞ്ച് കടകള്‍, എല്ലാം ചേര്‍ന്ന് അനുഭവങ്ങളുടെയും കാഴ്ചകളുടെയും

» Read more

അങ്കിൾ ഇദ്‌രീസിന്റെ മടയിൽ

എം നൗഷാദ് പെനാങ്ങ്: വംശമിശ്രണങ്ങളുടെ ദ്വീപ് – ഭാഗം 02 പെനാങ്ങ് ദ്വീപിനെ മലേഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന രണ്ടു നീണ്ട പാലങ്ങളുണ്ട്. പെനാങ്ങ് കടലിടുക്കിനു മീതേയുള്ള ആ പാലങ്ങള്‍ കടന്നോ ജങ്കാര്‍ വഴിയോ വേണം ദ്വീപിലേക്കെത്താന്‍. ഏതാണ്ട് പതിമൂന്നര കിലോമീറ്ററാണ് ഏറ്റവും ചെറിയ, പഴയ പാലത്തിന്റെ നീളം. യുനെസ്‌കോയുടെ പൈതൃക നഗരപ്പട്ടികയില്‍ പെടുന്ന മനോഹര നഗരമാണ് ജോര്‍ജ് ടൗണ്‍. പെനാങ്ങിനെക്കുറിച്ചറിഞ്ഞ കാലം മുതലേ അതിന്റെ തെരുവുകളും സംസ്‌കാരത്തനിമയും ആഘോഷങ്ങളും പുരാതന കെട്ടിടങ്ങളും ക്ഷണിക്കാന്‍ തുടങ്ങിയതാണ്. ഇത്രകാലം കാത്തിരുന്നതിനു നന്ദി, പ്രിയ പെനാങ്ങ്! ഒടുവിലിതാ വന്നണഞ്ഞിരിക്കുന്നു

» Read more