Yar Ko Humne Ja Baja Dekha |കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു

ഒളിഞ്ഞും തെളിഞ്ഞും അവൻ മാത്രം നിറയുമ്പോൾ സമായെ ബിസ്മിൽ – 3 | ‘സുപ്രഭാതം’ ഞായർ പതിപ്പ് പംക്തി എം നൗഷാദ് സൂഫീസംഗീതത്തിലെ സാർവലൗകിക മാസ്മരികശബ്ദങ്ങളിലൊന്നായ വിശ്രുത പാകിസ്താനി ഗായിക ആബിദ പർവീൻറെ ഏറ്റവും ശ്രവിക്കപ്പെട്ട ആൽബങ്ങളിലൊന്നാണ് ‘രഖ്‌സയെ ബിസ്മിൽ’ (മുറിവേറ്റവരുടെ നൃത്തം). മുസഫർ അലി സംഗീതനിർവഹണം നടത്തിയ ആ സമാഹാരത്തിലെ ഒരു പ്രസിദ്ധ സൂഫിഗീതമാണ് ഹസ്‌റത് ഷാഹ് നിയാസ് രചിച്ച “യാർ കോ ഹം നെ ജാ ബജാ ദേഖാ”. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനും കവിയുമായിരുന്നു ഹസ്‌റത് ഷാഹ് നിയാസ് അഹ്‌മദ്‌.

» Read more

വിമോചന ദൈവശാസ്ത്രവും ഇസ്‌ലാമും പുതിയ ലോക സാഹചര്യത്തിൽ

പ്രമുഖ ദക്ഷിണാഫ്രിക്കൻ പണ്ഡിതനും വിമോചന ദൈവശാസ്ത്രകാരനുമാണു പ്രൊഫ. ഫരീദ് ഇസാക്ക്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിലും ലിംഗനീതിയുടെ സമരങ്ങളിലും അപകോളനീകരണ പ്രസ്ഥാനത്തിലും സജീവവും ശ്രദ്ധേയവുമായ സംഭാവനകൾ അർപ്പിച്ച ആക്ടിവിസ്റ്റും എഴുത്തുകാരനുമാണു ഫരീദ്. ലിംഗനീതി, വിമോചന ദൈവശാസ്ത്രം, സാമൂഹ്യനീതിയും മതവിശ്വാസവും, സാമ്രാജ്യത്വ പ്രതിരോധം, അപകോളനീകരണം, അന്തർസമുദായ സഹകരണങ്ങൾ, മതവും രാഷ്ട്രീയവും തുടങ്ങിയ വ്യത്യസ്ത പ്രശ്നങ്ങളെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണിശമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ദീർഘ സംഭാഷണം. എം നൗഷാദ് | അഭിമുഖം  ലിംഗപദവിയുടെ പ്രശ്നത്തെ സമീപിക്കുന്നതിനു ലോകത്തു വ്യത്യസ്തങ്ങളായ പല സമീപനങ്ങളുമുണ്ടല്ലോ. ഒരു മുസ്‌ലിം ദൈവശാസ്ത്രകാരൻ എന്ന

» Read more

Mera Piya Ghar Aya | എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…

മേരാ പിയ ഘർ ആയാ | മലയാള മൊഴിമാറ്റം രചന: ബാബാ ബുല്ലേ ഷാഹ് ആലാപനം: നുസ്രത് ഫത്തേഹ് അലി ഖാൻ, ഫരീദ് ആയാസ് തുടങ്ങിയവർ സമായേ ബിസ്‌മിൽ – 1 | ‘സുപ്രഭാതം’ ഞായർപതിപ്പിൽ വന്ന പരമ്പര ഉള്ളം ഉരുവാകുന്നിടം എം നൗഷാദ് ഇന്ത്യാഉപഭൂഖണ്ഡത്തിലെ സൂഫിപാരമ്പര്യത്തിൽ ഭക്തിയുടെയും ദിവ്യാനുരാഗത്തിന്റെയും ഗൂഢജ്ഞാനത്തിന്റെയും ഒരു പ്രധാന ആവിഷ്കാര രൂപമാണ് ഖവാലികൾ. ഉത്തരേന്ത്യയിലെയും പാകിസ്താനിലെയും ദർഗകളുമായി ബന്ധപ്പെട്ട് ദൈവസാമീപ്യം സിദ്ധിച്ച സൂഫിഗുരുക്കന്മാരെയും പ്രവാചകനെയും അല്ലാഹുവിനെയും ഒക്കെ പ്രകീർത്തിച്ചു പാടുന്ന വിലയനത്തിന്റെ സംഗീതവും സാഹിത്യവുമാണത്. അമീർ ഖുസ്രു, ബുല്ലേഹ്

» Read more

മാജീദ് മജീദി: മൂവീക്യാമറയുമായി ഒരു സൂഫി

ഇറാനിയൻ സംവിധായകൻ മാജീദ് മജീദിയുടെ ആദ്യകാല ചലച്ചിത്രങ്ങളായ കളർ ഓഫ് പാരഡൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ, ബാരാൻ, സോങ് ഓഫ് സ്‌പാറോസ്, വില്ലോ ട്രീ എന്നിവയെ മുൻനിർത്തി മജീദിയുടെ സിനിമകളിലെ സൂഫിദർശനത്തെ അന്വേഷിക്കുന്നു. എം നൗഷാദ് സാധിച്ചെടുക്കാവുന്നതില്‍ ഏറ്റവും ഉന്നതമായ മാനസിക നിലകളിലൊന്ന് നിഷ്കളങ്കതയാണ്. നമ്മിലെല്ലാം നിസ്സീമം നിക്ഷിപ്തമായിരുന്ന ആ മഹത്വത്തെ ഗുപ്തകാപട്യങ്ങളും ദുഷ്ടവഞ്ചനകളും കൊണ്ട് നമ്മള്‍ മറികടന്നു. അനുമോദനാര്‍ഹമായ എന്തെങ്കിലും നിഷ്കളങ്കതയിലുണ്ടെന്ന് നാഗരികതയുടെ വേഗങ്ങള്‍ നമ്മെ പഠിപ്പിച്ചില്ല. സാമര്‍ത്ഥ്യമെന്നാല്‍, കാര്യക്ഷമതയെന്നാല്‍ നിരന്തരം മല്‍സരോന്‍മുഖമായ ഒരു ലോകത്തെ സംബന്ധിച്ച് നിഷ്കളങ്കരല്ലാതാവുക എന്നതാണ്. പോഴത്തക്കാര്‍ എന്നു

» Read more

The Story of Kareem and the Forest He Created

This is an enviable saga of a single man’s continuous hard work and dedication to bring about great changes in the lives of a village in North Kerala. He created a 32-acre forest in a barren rocky wasteland, a sheer environmental miracle now acknowledged worldwide. It has bettered the climate of the place, improved the standard of living, and served

» Read more