അംഗപരിമിതർക്ക് വേണ്ടത് അവസരങ്ങളിലെ തുല്യത – ‘ശ്രീകാന്ത്’ കാണുമ്പോൾ
കാഴ്‌ചാപരിമിതിയുള്ള വ്യവസായിയും സംരംഭകനുമായ ശ്രീകാന്ത് ബോലയെക്കുറിച്ചുള്ള ബയോപിക്കിൽ (ശ്രീകാന്ത്, 2024) അവസാനഭാഗത്ത് രാജ്‌കുമാർ റാവുവിന്റെ മുഖ്യകഥാപാത്രം നടത്തുന്ന ഒരു പ്രസംഗമുണ്ട്. സിനിമയുടെ ആകെത്തുക ആ സംസാരത്തിലുണ്ടെന്നു പറയാം. ശ്രീകാന്ത് പറയുന്ന ഒരു കാര്യം പ്രത്യേകം ചിന്തനീയമാണ്. നമ്മുടെ രാജ്യത്ത് മിക്കവാറും ആളുകൾ കാഴ്‌ചാപരിമിതരോട് ചെയ്യുന്ന മുഖ്യസേവനം അവരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുക എന്നതാണ്. പക്ഷെ അങ്ങനെ സഹായിക്കപ്പെടുന്ന പലരും റോഡ് മുറിച്ചുകടക്കേണ്ട ആവശ്യമില്ലാത്തവരായിരിക്കും എന്നതാണിതിലെ ക്രൂരഹാസ്യം. റോഡ് മറികടക്കാൻ കൈപിടിക്കുക എന്നതിലപ്പുറം നിങ്ങൾക്ക് കാഴ്‌ചാപരിമിതിയുള്ള മനുഷ്യരോട് പലതും ചെയ്യാനാവും എന്നദ്ദേഹം ഓർമപ്പെടുത്തുന്നു. “നിങ്ങൾക്ക് അവരുടെ
» Read more