പള്ളിപുരാണം: ഡോക്യുമെൻ്ററി നിരൂപണങ്ങൾ
പള്ളിപുരാണം: കാണാതെ പോകരുത് ഈ ഡോക്യുമെന്ററി മുജീബ് റഹ്മാൻ കിനാലൂർ മലബാറിലെ പൗരാണിക പള്ളികളെക്കുറിച്ചും അവയുടെ നിർമ്മാണ വൈദഗ്ധ്യത്തെക്കുറിച്ചും ആഴത്തിൽ പ്രതിപാദിച്ചു കൊണ്ട് ഈയിടെ പുറത്തിറങ്ങിയ “പള്ളിപുരാണം” എന്ന ഡോക്യുമെന്ററി കാണാനിടയായി. എം നൗഷാദ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രൊജക്റ്റ് ഡിസൈൻ ചെയ്തത് പ്രമുഖ സിനിമ സംവിധായകൻ ഹർഷദ് ആണ്. മാപ്പിള ഹെരിറ്റേജ് ലൈബ്രറിയുടെ സഹകരണത്തോടെ ഫനാർ എഡ്യുക്കേഷൻ റിസർച്ച് ഫൗണ്ടേഷനാണ് ഡൊക്യുമന്റ്റിയുടെ പ്രൊഡക്ഷൻ നിർവ്വഹിച്ചിരിക്കുന്നത്. ചരിത്ര, പൈതൃക സംരക്ഷണത്തിൽ നാം എത്ര പുറകിലാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, ഇതുപോലൊരു ഡോക്യുമെന്ററി ഇത്രയും വൈകിയത്.
» Read more