‘ഹവ’: മീൻവലയിൽ കുടുങ്ങുന്ന പെണ്ണും കടലിൽ പെട്ട ആണുങ്ങളും
എം നൗഷാദ് 2022ൽ ഇറങ്ങിയ ബംഗ്ലാദേശി ചലച്ചിത്രം ‘ഹവ’യെപ്പറ്റി ഒരു കുറിപ്പ്. സംവിധാനം മജ്ബോർ റഹ്മാൻ സുനോർ. കോക്സ് ബസാറിൽ നിന്നും കടലിലേക്ക് പോകുന്ന പരിചയസമ്പന്നരായ മുക്കുവർ. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ദീർഘമായ മൽസ്യബന്ധന സഞ്ചാരമാണ്. അവർക്കിടയിലെ ചേരിപ്പോരുകൾ. പഴയ പകകൾ. സൗഹൃദങ്ങൾ. അതിനിടയിലേക്കാണ് സുന്ദരിയായ ഒരു പെൺകൊടി കടലിൽ നിന്നും വലയിൽ കുടുങ്ങി കയറിവരുന്നത്. മൃതദേഹമാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. ജീവനുണ്ടെന്ന് തിരിച്ചറിയുന്നതോടെ ബോട്ടിലെ കാര്യങ്ങൾ പതുക്കെ മാറാൻ തുടങ്ങുന്നു. ബോധമുണർന്നെങ്കിലും ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ ഇരിക്കുന്ന പെൺകുട്ടി മൂകയാണെന്ന് എല്ലാവരും വിചാരിക്കുന്നു. അവളുടെ
» Read more