Malaysian Mails

സിതി ഖദീജ മാര്‍ക്കറ്റിലെ നിറങ്ങളും മണങ്ങളും

മലേഷ്യയിലെ കോത്തബാരുവിൽ സ്ത്രീകൾ നടത്തുന്ന പ്രസിദ്ധമായ സിതി ഖദീജ മാര്‍ക്കറ്റ് സന്ദർശിച്ച അനുഭവം | മലേഷ്യൻ യാത്രാവിവരണപരമ്പരയിൽ നിന്ന് | എഴുത്തും ചിത്രങ്ങളും എം. നൗഷാദ് പരമ്പാരഗത കെലന്തനീസ് രുചികളുടെയും മണങ്ങളുടെയും നിറങ്ങളുടെയും ഉത്സവപ്പറമ്പാണ്

മിഥുൻ മോഹൻ, കടലലകളിൽ ഒരാത്മാവ്

ഗോവയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ആര്‍ടിസ്റ്റ് മിഥുന്‍ മോഹനെക്കുറിച്ച് എം.നൗഷാദ് എഴുതുന്നു. [Originally published in THE CUE] “The self is an ocean without shore. Gazing upon it has no beginning or end, in this world and the next”. – Ibn Arabi പ്രിയപ്പെട്ട മിഥുൻ, അടുപ്പമുള്ളവരുടെ അപ്രതീക്ഷിതമരണം തീവ്രമായ ഏകാന്തതയിലേക്കും അനാഥതയിലേക്കും മനുഷ്യരെ എങ്ങനെയാണ് തള്ളിയിടുക എന്ന് നീ പൊടുന്നനവെ ഞങ്ങളെ അനുഭവിപ്പിച്ചു. അവിശ്വസനീയതയോടെല്ലാതെ, പിന്നെയും പിന്നെയും അവിശ്വസനീയതയോടെ അല്ലാതെ, ഉൾക്കൊള്ളാനാവാതിരുന്ന

» Read more

സോവിയറ്റ് യൂണിയൻ: പതനത്തിന് രണ്ട് ദശകം പിന്നിടുമ്പോൾ

(2011 ഡിസംബർ 26ന് ‘തേജസ്’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം) എം നൗഷാദ് സോവിയറ്റ് യൂനിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേല്‍ സെര്‍ഗിയേവിച്ച് ഗോര്‍ബച്ചേവ് രാജിവച്ചൊഴിഞ്ഞിട്ട് ഈയാഴ്ച ഇരുപതുവര്‍ഷം തികയുന്നു. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് സാമ്രാജ്യമായിരുന്നു യൂനിയന്‍ സോഷ്യലിസ്റ്റ് സോവിയറ്റ് റിപബ്ലിക്. ലോകത്തെമ്പാടുമുണ്ടായിരുന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാല്‍പ്പനികഭാവനകളിലെ ഉദാത്ത സ്വര്‍ഗം; മുതലാളിത്തത്തിന്‍റെ ശീതയുദ്ധ ശത്രു. പുറത്തുനിന്നുള്ള ആക്രമണങ്ങളേക്കാള്‍ അകത്തുനിന്നുള്ള ദൗര്‍ബല്യങ്ങള്‍കൊണ്ടാണ് സോവിയറ്റ് യൂനിയന്‍ വിഘടിച്ച് യുറേഷ്യയിലെ 15 റിപബ്ലിക്കുകള്‍ പിറവികൊണ്ടത്. ജനങ്ങളുടെ ആവിഷ്കാര ജീവിതത്തെയും സാമൂഹിക-സാമ്പത്തിക ഘടനകളെയും സമഗ്രാധിപത്യപരമായി നിയന്ത്രിച്ച ഏത് അധികാരവ്യവസ്ഥയുടെയും അനിവാര്യമായ വിധി

» Read more

On the Legacy of Dr. Syed Muhammad Husayn Nainar, a Conversation with Nahla Nainar

Senior journalist Nahla Nainar and M. Noushad delve into the rich academic legacy of Dr. Syed Muhammad Husayn Nainar—an erudite scholar, eminent historian, prolific author, translator, publisher, traveler, polyglot, and dedicated family man. Nahla, also an archivist, reflects on the journey of preserving her grandfather’s vast intellectual treasury and writing career, recounting her emotional encounters with his letters and photographs

» Read more

മലപ്പുറം മാല

മലപ്പുറം യൂത്ത് ലീഗ് കമ്മറ്റി 2025 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ മലപ്പുറത്തു സംഘടിപ്പിച്ച ‘മ’ സാഹിത്യോത്സവത്തിൽ അവതരിപ്പിച്ച നൃത്ത സംഗീത നാടകത്തിന്റെ രംഗപാഠം രചന, സംവിധാനം: എം നൗഷാദ് 01 ആമുഖം മലകളും പുഴയും വയലേലകളും നിറഞ്ഞ അനുഗ്രഹീത ദേശം, മലപ്പുറം. സ്നേഹത്തിന്റെ, ഒരുമയുടെ, നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ, ഉയിരാർന്ന വീണ്ടെടുപ്പുകളുടെ എണ്ണമറ്റ കഥകൾ ഈ നാടിന് പറയാനുണ്ട്. മാപ്പിളപ്പാട്ടിന്റെ ഇശൽതാളവും ഒപ്പനമൊഞ്ചിന്റെ ശൃംഗാരലാസ്യവും തിരുവാതിരകളിയുടെ വ്രതസമൃദ്ധിയും കളിയാട്ടക്കാവുകളുടെ അടിയാളവീര്യവും കോൽക്കളിയുടെ ചടുലവിന്യാസങ്ങളും ഗോത്രസംസ്‌കൃതിയുടെ വന്യവശ്യതകളും മാർഗംകളിയുടെ മോക്ഷസ്തോത്രങ്ങളും ഒരുമിച്ചു

» Read more

അഗാധതേ നന്ദി

എം നൗഷാദ് ആഴം ആഴത്തെ വിളിക്കുന്നത്നീ കണ്ടിട്ടുണ്ടോ? താരകങ്ങൾതിരമാലകളോട്താരാട്ടുപാടുന്നഭാഷയിൽ. മൗനത്തിൽശൂന്യതയിൽനിറയുന്ന പൊരുളായി. ഉള്ളുപൊട്ടിത്തകർന്ന രണ്ടാത്മാക്കൾഒന്നും മിണ്ടാനാവാതെഅടുത്തടുത്തിരിക്കുമ്പോൾനിനക്കത് കേൾക്കാം.പെയ്തുതോരാത്ത രണ്ട് കണ്ണുകൾപിരിയാനാവാതെ പരസ്പരം നോക്കുമ്പോൾഅതറിയാം. കടലിനു നടുവിൽ ഒറ്റപ്പെട്ടവൻമലകളുടെ നടുവിൽകുടുങ്ങിപ്പോയവളെകാത്തിരിക്കുമ്പോൾ,അവൾ തിരിച്ചുവരാനായിഏകാന്തമിരക്കുമ്പോൾ  നീയത് കേൾക്കും. ഒറ്റുകൊടുക്കപ്പെട്ടവരുംഏകാകികളുംവഞ്ചിതരുംഅനാഥരുംഅനന്തതയിലേക്ക് ഉറ്റുനോക്കിനെടുവീർപ്പിട്ടു നിൽക്കുമ്പോൾആഴമാഴത്തെ പുണരുന്നത് നുകരാം. ഒരു മരണാസന്നൻമറ്റൊരു മരണാസന്നനെഗാഢമായി ആശ്ലേഷിക്കുമ്പോൾ, ഒരു ചുംബനംവിട്ടുപോകാനാവാതെനെറ്റിയിലും കവിളിലുംവേദനിച്ചുഴറുമ്പോൾ,മരിച്ചുപിരിഞ്ഞ മക്കൾകിനാവിൽ പൂത്തുചിരിക്കുമ്പോൾനിനക്കത് അറിയാം. പറുദീസയിലേക്ക് പുറപ്പെട്ടവരുംപറുദീസയാൽ പുറന്തള്ളപ്പെട്ടവരുംമരുഭൂമിയിൽ മുഖാമുഖമെത്തുമ്പോൾഉള്ളിൽ മുഴങ്ങുമത്.   ധ്യാനംപ്രാർത്ഥനയെകണ്ടുമുട്ടുന്ന നേരങ്ങളിൽ. ആഴം ആഴത്തോട് മിണ്ടുന്നത്ആത്മാവിന്റെ വാക്കുകളിൽ.ഭൂമിയിൽ മാത്രം നിൽക്കുന്നവർക്ക്അത് കേൾക്കാനാവില്ല.അകത്തേക്ക് ആണ്ടുപോയവരിൽഓരോ മാത്രയിലും അതുണ്ട്,നിന്നെപ്പോലെ.

» Read more

‘Not Today’, A Well-intentioned Movie to Reassure Life

Warning: This review discusses suicide;  Not Today has multiple verbal references to suicide and viewer discretion is advised. MUHAMMED NOUSHAD As its compelling dedication states, “For those that we have lost; for those that we can still save,” Not Today strives to honour its message—that there is always someone to listen and support even if you are at the lowest edges of life-ending despair.

» Read more
1 2 3 30