സിതി ഖദീജ മാര്‍ക്കറ്റിലെ നിറങ്ങളും മണങ്ങളും

മലേഷ്യയിലെ കോത്തബാരുവിൽ സ്ത്രീകൾ നടത്തുന്ന പ്രസിദ്ധമായ സിതി ഖദീജ മാര്‍ക്കറ്റ് സന്ദർശിച്ച അനുഭവം | മലേഷ്യൻ യാത്രാവിവരണപരമ്പരയിൽ നിന്ന് | എഴുത്തും ചിത്രങ്ങളും എം. നൗഷാദ് പരമ്പാരഗത കെലന്തനീസ് രുചികളുടെയും മണങ്ങളുടെയും നിറങ്ങളുടെയും ഉത്സവപ്പറമ്പാണ് പസാര്‍ ബസാര്‍ എന്നറിയപ്പെടുന്ന സിതി ഖദീജ സെന്‍ട്രല്‍ മാര്‍ക്കറ്റ്. മലേഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കെലന്തന്റെ തലസ്ഥാന നഗരിയായ കോത്തബാരുവിലെ ഏറ്റവും പ്രധാന വാണിജ്യകേന്ദ്രമാണ് 95 ശതമാനവും സ്ത്രീകള്‍ നടത്തുന്ന ഈ സുപ്രസിദ്ധ വിപണി. കോത്തബാരു നഗരത്തിലെ സാധാരണ മനുഷ്യര്‍ മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ വരെ കയറിയിറങ്ങുന്ന ചെറുതും

» Read more

കുബാങ് കെരിയാനിലെ വഴിയടയാളങ്ങള്‍

എം. നൗഷാദ്  ഒരു വഴിതെറ്റലിന്റെയും കണ്ടെത്തലിന്റെയും ഓർമ | മലേഷ്യൻ യാത്രാക്കുറിപ്പുകൾ  കോത്തബാരുവില്‍ നിന്ന് ഏതാണ്ട് കാല്‍മണിക്കൂര്‍ വണ്ടിയിലിരുന്നാൽ കുബാങ് കെരിയാനിലെത്തും. അവിടത്തെ യൂണിവേഴ്‌സിറ്റി സയന്‍സ് മലേഷ്യയുടെ ഹെല്‍ത്ത് ക്യാമ്പസിലെ ഒരു ഹോസ്റ്റലില്‍ സുഹൃത്തിന്റെ സുഹൃത്തു വഴി സൗജന്യതാമസം തരപ്പെട്ടിരുന്നു. മലേഷ്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ കെലന്തന്റെ തലസ്ഥാനമാണ് കോത്തബാരു. ഇവിടേക്ക് വന്നതിന് പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. ആധുനികവൽക്കരിക്കപ്പെട്ടുകഴിഞ്ഞെങ്കിലും പരമ്പരാഗത സംസ്‌കാരശീലങ്ങളുള്ള ഒരു ജനതയാണ് കെലന്തനിലുള്ളത് എന്ന് കേട്ടിരുന്നു. തായ്‌ലന്റിനോട് അതിര്‍ത്തി പങ്കിടുന്ന നാടാണ്. സുഹൃത്തു വകയുള്ള താമസസാധ്യത. അജ്ഞാതദേശങ്ങളോടും ഇനിയും കണ്ടിട്ടില്ലാത്ത മനുഷ്യരോടും ഉള്‍കൗതുകമുള്ള

» Read more

A Traveling Mystic in Kelantan

MUHAMMED NOUSHAD meets a Pakistani mystic refugee at a mosque in Kotabharu, Malaysia. From very far, you could make it out that he is an aged Pathan. Clad in a green T-shirt and lunki, he wore a white skull cap. His smile spoke of the painful burdens his soul has managed to traverse through, and absorb, in a graceful way,

» Read more