മെഹ്ദി ഹസന്‍: ആത്മാവിനെ തലോടുന്ന സ്വരം

അനുസ്മരണം: എം നൗഷാദ്‌ നിങ്ങളുടെ ആഴത്തിലുള്ള നിശ്ശബ്ദതകൾക്ക് ശബ്ദം കൊടുക്കുന്നവരാണ് വലിയ പാട്ടുകാർ എന്ന ഖലീല്‍ ജിബ്രാന്റെ പ്രസ്താവനയെ ഉസ്താദ് മെഹ്ദി ഹസന്‍ എപ്പോഴും ഓര്‍മിപ്പിക്കുന്നു, ആധികാരികതയോടെ ശരിവെക്കുന്നു. ശ്രോതാവിന്റെ ആഴമേറിയ നിശബ്ദതകളെയാണ് മഹന്മാരായ പാട്ടുകാര്‍ പാടി പ്രകാശിപ്പിക്കുന്നത്, നിഗൂഢമായി വെളിപ്പെടുത്തുന്നത്. തികച്ചും വൈയക്തികമാണ് സംഗീതത്തിലും ആത്മീയാനുഭവങ്ങള്‍. വാക്കുകള്‍ കൊടുക്കാനാകാതെ നിങ്ങളെ വിഷമിപ്പിക്കുന്ന വിങ്ങലുകളെ, ഉള്ളിലെ വേദനകളെ, പേരില്ലായ്മകളെ ഇയാള്‍ തുറന്നുവിടുന്നു. സമ്മോഹനമായി ആവിഷ്‌കരിക്കുന്നു. ഗസലില്‍ ‘നഷ‘ (ലഹരി) ഇത്ര വിപുലസ്വീകാര്യമായിത്തീരുന്നത് വെറുതെയാവില്ല. ‘സിന്ദ്ഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍തേ ഹേ… മേ

» Read more

​സെവന്‍ത് സീല്‍: മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു ചതുരംഗക്കളം

എം നൗഷാദ് | Film Review | Seventh Seal ​ സ്നേഹം, മരണം, യുദ്ധം, വേർപാട്, വിധി, നൈതികത, ദൈവികത തുടങ്ങിയ മനുഷ്യാസ്തിത്വത്തിന്റെ സർവ്വകാലികവും അടിസ്ഥാനപരവുമായ പ്രശ്‌നങ്ങളാണ് ബെർഗ് മാൻ തന്റെ ക്ലാസിക് രചനയായ സെവൻത് സീലിൽ സംസാരിക്കാൻ ശ്രമിക്കുന്നത്.   ​സെല്ലുലോയിഡില്‍ ദാര്‍ശനികതയുടെ ആഴിയും ആകാശവും പകര്‍ത്തിയ സ്വീഡിഷ് ചലച്ചിത്ര ഇതിഹാസം ഇങ്മര്‍ ബെര്‍ഗ് മാനില്‍ ഒഴിഞ്ഞുപോകാത്ത ആധിയായി മരണവും ദൈവാസ്തിത്വത്തെക്കുറിച്ച സന്ദേഹങ്ങളും എപ്പോഴും പാര്‍ത്തിരുന്നു. പാതിരിയായിരുന്ന അച്ഛന്റെ കര്‍ശനമായ മതനിഷ്കര്‍ഷകള്‍ ആ കുട്ടിയെ ചെറുപ്പത്തിലേ ദൈവത്തില്‍നിന്നകറ്റി. എന്നിട്ടും അനൗപചാരികവും വൈയക്തികവുമായ തലങ്ങളില്‍

» Read more