നിന്നെപ്പോലില്ലൊന്നുമീയുലകത്തിൽ | സിനിയഡ് സ്‌മരണ

എം നൗഷാദ് കഴിഞ്ഞ ദിവസം അന്തരിച്ച ഐറിഷ് പോപ്പ് ഗായികയും ഗാനരചയിതാവും ആക്റ്റിവിസ്റ്റുമായിരുന്ന സിനിയഡ് ഒ കൊണർ പാടി അനശ്വരമാക്കിയ ഗാനമാണ് Nothing Compares to You. പ്രണയ നഷ്ടത്തിന്റെ തീവ്രവും ഹൃദയഭേദകവുമായ ആവിഷ്‌കാരമെന്ന നിലയിൽ പാശ്ചാത്യലോകമെമ്പാടും ജനകീയമായി മാറിയ ഈ ഗാനത്തിന്റെ മൂലരചന നടത്തിയത് ഐതിഹാസിക അമേരിക്കൻ സംഗീതജ്ഞനായിരുന്ന പ്രിൻസ് ആണ്. പ്രിൻസുമായുള്ള ബന്ധം ഊഷ്‌മളമൊന്നുമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലത്തേക്ക് സിനിയഡ് ഈ പാട്ട് വേദികളിൽ പാടാറുണ്ടായിരുന്നില്ല. ഇതിന്റെ പ്രഥമ വീഡിയോ റെക്കോർഡിങ് വേളയിൽ പാടിക്കൊണ്ടിരിക്കെ കണ്ണീരൊഴുകിയത് ശരിക്കും കരഞ്ഞുപോയതാണെന്നും തന്നെ സംബന്ധിച്ച്

» Read more

Songs for Iftar: 30 Tracks From Around the Muslim World

‘Songs for Iftar’ was an online series of songs from across the Muslim world, curated by MUHAMMED NOUSHAD, in the month of Ramadan in 2023, for Kagrart and Sideratul Muntaha. This is an attempt to capture the musical tradition of various Muslim communities in a representative manner – in terms of ethnicity, genre and styles. 01. Kashmir | Faheem Abdullah

» Read more

Ji Chahe to Sheesha Banja | ആയിത്തീരലുകളുടെ ആളൽ

സമായെ ബിസ്‌മിൽ 24 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ആയിത്തീരലുകളുടെ ആളൽ സൂഫീ ജ്ഞാന/ അനുഭവ മണ്ഡലത്തിലെ പ്രധാനപരിഗണനകളിലൊന്നാണ് ആത്മാവിന്റെ ഹാലുകളുടെ പരിണാമവും പുരോയാനവും. മറ്റൊന്നായിത്തീരലിന്റെ രൂപകം സൂഫികവിതകളിൽ സമൃദ്ധമായി വരുന്നതിന്റെ സാംഗത്യമതാവാം. ഉണ്മയുടെ പൊരുൾ സ്ഥായിയായ നിൽപ്പിലല്ല, നിരന്തരമായ ആയിത്തീരലുകളിലാണ്, അതിന്റെ കിതപ്പുകളിലും കുതിപ്പുകളിലുമാണ്. കൂടുതൽ മികവുറ്റതൊന്നിലേക്കുള്ള തെന്നലിൽ പൂർണതയിലേക്കുള്ള പുറപ്പാടുകൾ രേഖപ്പെട്ടുകിടക്കുന്നു. പറുദീസയെത്തുവോളം, പടച്ചവനിൽ ലയിക്കുവോളം തുടരുമത്. ഭൂമിയുടെ അപൂർണമായ നിയോഗങ്ങളെ, അതിന്റെ മുറിപ്പെടുത്തുന്ന വേദനകളെ നമ്മൾ മറികടക്കുന്നത് ആയിത്തീരലുകളുടെ ചാക്രികതയിലൂടെയും ഉള്ളിനുള്ളിൽ സമാന്തരമായുള്ള ചില നിരാസങ്ങളിലൂടെയുമാണ്. ഒരേസമയം

» Read more

Mujhe Bekhudi | സ്നേഹം കീഴടങ്ങലാണ്

സമായെ ബിസ്‌മിൽ 23 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് വിലയനത്തിന്റെ വിശുദ്ധി ബേഖുദി എന്ന വാക്കിന് “ഖുദി” ഇല്ലാത്തവൻ എന്നാണർത്ഥം. സ്വത്വം, അസ്തിത്വം, അഹം, സത്ത തുടങ്ങിയ അർത്ഥങ്ങൾ ഈ വാക്കിന് കൽപിക്കപ്പെടുന്നു. പേർഷ്യൻ ഭാഷയിൽ നിന്ന് വന്ന് ഉർദുവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് ഖുദി. അതിന്റെ ഗുണാത്മകവശങ്ങളെയും സാധ്യതകളെയും ദാർശനികമായി വികസിപ്പിക്കുകയും കാവ്യബിംബങ്ങളിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്തത് അല്ലാമാ ഇഖ്ബാൽ ആയിരുന്നു. ദിവ്യാനുരാഗത്തിന്റെ സമർപ്പണം വഴി സ്വന്തത്തെയും സകല “അഹം”ഭാവങ്ങളെയും ത്യജിച്ചവൻ എന്ന അർത്ഥത്തിലാണ് ഹസ്‌റത്‌ ഷാഹ് നിയാസ് ഇവിടെ ബേഖുദി എന്ന

» Read more

Tere Ishq Nachaya | പ്രപഞ്ചം നൃത്തം ചെയ്യുകയാണ്

സമായെ ബിസ്‌മിൽ 22 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രപഞ്ചം നൃത്തം ചെയ്യുകയാണ് വട്ടംചുറ്റുന്ന നൃത്തധ്യാനം മൗലാനാ ജലാലുദ്ദീൻ റൂമിയെ പഠിപ്പിച്ചത് നാടോടിയായ ദർവേശ് ശംസ് തബ്‌രീസ് ആയിരുന്നു. അഹത്തിന്റെ കറുപ്പ് മേലുടയാടകൾ അഴിച്ചുവെച്ച്, മരണത്തിന്റെ വെളുത്ത വസ്ത്രങ്ങളണിഞ്ഞ്, ഗുരുവിനെ വണങ്ങി, താളാത്മകമായ ദിക്റിൽ ലയിച്ച്, ഒരു കൈ മുകളിലേക്കുയർത്തി ദിവ്യാനുഗ്രഹങ്ങൾ (ബറകത്) സ്വീകരിക്കുകയും താഴ്ത്തിപ്പിടിച്ച മറുകൈ കൊണ്ടത് സഹചരാചരങ്ങളിലേക്ക് പകരുകയും ചെയ്‌തുകൊണ്ടുള്ള വർത്തുളചലനം ആണത്, പ്രകടാർത്ഥത്തിൽ. പതുക്കെ തുടങ്ങി പേടിപ്പെടുത്തുന്ന വേഗതകളിലേക്ക് ചുവടുമാറുന്ന ‘സമാ’ (സൂഫി സംഗീതവും നൃത്തവും പരമ്പരാഗതമായി

» Read more
1 2 3 6