ആത്മാവിന്റെ മാലിന്യങ്ങൾ..

എഴുത്തുകാരനും ഗുരുവും സ്നേഹിതനുമായിരുന്ന ഹാഷിം മുഹമ്മദ് എന്ന ഹഫ്‌സയെ ഓർക്കുന്നു, എം നൗഷാദ്. ഹാഷിംക്കയോടൊപ്പം മണിപ്പാലിൽ നിന്ന് മടങ്ങുകയാണ്. കാലം കുറേ മുമ്പാണ്. കണ്ണൂർ ബസ് സ്റ്റാൻഡിൽ വെച്ചാണെന്ന് തോന്നുന്നു, ഒരു യുവതി തന്റെ ഭർത്താവെന്നു തോന്നിച്ച ഒരാളുടെ മാറിലേക്ക് ചെരിഞ്ഞിരുന്ന് കരയുന്നത് കാണാനിടയായി. അവരുടെ തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ടായിരുന്നു. ഈയടുത്ത് കല്യാണം കഴിഞ്ഞതാണെന്ന് തോന്നിച്ചു രണ്ടുപേരും. ഞാനാ കാഴ്‌ചയിലേക്ക് ഹാഷിംക്കയെക്കൂടി ക്ഷണിച്ചിട്ടുചോദിച്ചു: “മനുഷ്യർ കരയുന്നത് എന്തിനാണ് ഹാഷിംക്ക?” എന്തിനോടോ കണക്കുതീർക്കാണെന്ന മട്ടിൽ അന്തരീക്ഷത്തിലേക്ക് ഊതി അയച്ചുകൊണ്ടിരുന്ന പുകച്ചുരുളുകൾക്കിടയിലൂടെ ഒരു നിമിഷം അദ്ദേഹം എന്നെ

» Read more