മനു ജോസിന്റെ ദസ്തയേവ്‌സ്‌കി: ആത്മവേദനകളുടെ ശരീരനിർവഹണം

ഡോ. സാംകുട്ടി പട്ടംകരി സംവിധാനം ചെയ്‌ത ‘പ്ലാം യാ ല്യുബ്യുയ്’ (The Flames of Love) എന്ന നാടകത്തിന് ഒരു ആസ്വാദനം. എഴുത്തും ചിത്രങ്ങളും: എം നൗഷാദ്. [Originally published in The Cue] ഏതെങ്കിലും മനഃശാസ്ത്രജ്ഞനിൽ നിന്ന് മനുഷ്യനെപ്പറ്റി ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് ഫൊയ്ദോർ ദസ്തയേവ്‌സ്‌കിയിൽ നിന്നാണെന്ന് പറഞ്ഞത് നീത്ഷേ ആയിരുന്നു. മനുഷ്യാത്മാവിന്റെ ദുരൂഹവും സങ്കീർണവുമായ ആഴങ്ങളെ ദസ്തയേവ്‌സ്‌കിയുടെ നോവലുകൾ കരുണയോടെ വിശദീകരിച്ചു. അയാൾ പറഞ്ഞ കഥകളോടും കഥാപാത്രങ്ങളോടുമൊപ്പം, ദസ്തയേവ്‌സ്‌കിയുടെ ജീവിതവും അനുവാചകരുടെ ശ്രദ്ധയെ സദാ ആകർഷിച്ചു. ഒരാത്മാവിന് ഭൂമിയിൽ അനുഭവിക്കാവുന്ന

» Read more