Allahu Hu Allah.. | നീയാണുയിരും ഉണ്മയും
നീയാണുയിരും ഉണ്മയും അല്ലാഹ് ഹൂ | സമായെ ബിസ്മിൽ 06 |‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് സൂഫിസദസ്സുകളിലെ ദൈവാനുസ്മരണത്തിന്റെ ഏറ്റവും ചുരുങ്ങിയതും ഏറ്റവും നിഗൂഢവുമായ ശബ്ദമാണ് ‘ഹു’ എന്നത്. എല്ലാ ദിക്റുകളും ഫിക്റുകളും (ദൈവികാനുസ്മരണവും ധ്യാനാത്മകചിന്തയും) ചെന്നവസാനിക്കുന്നതും അല്ലാഹുവിനെ ഭാഷയിൽ ആവിഷ്കരിക്കാവുന്നതിന്റെ ഏറ്റവും ചെറുതുമായ, എന്നാൽ അതിവ്യാഖ്യാന വൈപുല്യവുമുള്ള പദമാണ് അറബിയിലെ ‘ഹു’. “അല്ലാഹ് ഹു” എന്നത് പടച്ചവനെ സാക്ഷ്യപ്പെടുത്തിയും ഉറപ്പിച്ചും ബോധ്യപ്പെടുത്തിയും സ്വയംപറയുന്ന നിർവൃതിദായകമായ അവസ്ഥയാണ് ഈ ഖവാലിയിൽ. ഖവാലി എന്ന സംഗീതരൂപം കണ്ട ഏറ്റവും ഹൃദയഭേദകവും ആത്മാവിനെ തുളച്ചുകയറുന്നതുമായ സ്വരം
» Read more