Aaj Rang Hai |നിറപ്പകിട്ടിന്റെ മേളം

ആജ് രംഗ് ഹേ | സമായെ ബിസ്‌മിൽ 07 |‘സുപ്രഭാതം’ ഞായർ പതിപ്പ്  എം നൗഷാദ്  ഇനിയീ ജന്മത്തിനെന്തൊരു തിളക്കം   ആയിരക്കണക്കിന് അനുയായികൾക്കിടയിൽ ദില്ലിയിലെ 22 ദർവീശുമാർ ഹസ്‌റത് നിസാമുദ്ദീൻ ഔലിയയുടെ പ്രിയശിഷ്യരായിരുന്നു, അമീർ ഖുസ്രുവും അവരിൽ ഉൾപ്പെടുന്നു. ഒരിക്കൽ ഔലിയ അവരെ പരീക്ഷിക്കാൻ തീരുമാനിച്ചതായി പറയപ്പെടുന്ന ഒരു കഥ ഈ ഖവാലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുനാൾ അദ്ദേഹം തന്റെ 22 ശിഷ്യരോടൊപ്പം ദില്ലി നഗരവും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങുകയായിരുന്നു. സന്ധ്യയായപ്പോൾ ശിഷ്യരോട് പ്രത്യേകിച്ചൊന്നും പറയാതെ അദ്ദേഹം ഒരു വേശ്യാലയത്തിലേക്ക് കയറിച്ചെന്നുവത്രെ. ഞെട്ടിപ്പോയ ശിഷ്യർ ആശയക്കുഴപ്പത്തിലായി. മിക്കവാറും

» Read more

Chaap Tilak | ചാപ് തിലക് 

സമായെ ബിസ്മിൽ – 4 | ‘സുപ്രഭാതം’ ഞായർ പതിപ്പ് പംക്തി എം നൗഷാദ് നമ്മുടെ കണ്ണുകൾ പരസ്‌പരം കണ്ടപ്പോൾ മധ്യകാല ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ കവിയായിരുന്നു അമീർ ഖുസ്‌റു. പേർഷ്യൻ ഭാഷയിലും ഹിന്ദ്‌വിയിലും എഴുതിയ അദ്ദേഹം ദില്ലി മുതൽ അനത്തൊലിയാ വരെ ഫാർസി സംസാരിച്ചിരുന്ന ദേശങ്ങളിലെല്ലാം ഒരുകാലത്ത് വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നു. ഫാർസിയിൽ എഴുതിയ ഏറ്റവും വലിയ ഇന്ത്യൻ കവിയായി ഇന്നും ഖുസ്‌റു തന്നെയാണ് പരിഗണിക്കപ്പെടുന്നത്. പണ്ഡിതനും സംഗീതജ്ഞനും സൂഫിയുമായിരുന്ന ഖുസ്‌റു ദക്ഷിണേഷ്യൻ സാംസ്കാരികപൈതൃകത്തിനും ആത്മീയതക്കും പകർന്ന ചൈതന്യം അനല്പമാണ്. അനേകം വിശേഷണങ്ങൾ

» Read more