Mere Rashke Qamar | പ്രണയവീഞ്ഞിന്റെ പരമാനന്ദം
സമായേ ബിസ്മിൽ 19 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയവീഞ്ഞിന്റെ പരമാനന്ദം പ്രണയവും വീഞ്ഞുപോലെ പ്രകടവും പ്രധാനവുമാണ് സൂഫീകവിതയിൽ. അവ ഒരുമിച്ചുവരുന്ന സന്ദർഭങ്ങളും ധാരാളം. രണ്ടിനെയും രൂപകമെന്ന നിലയിൽ ഒരുമിപ്പിക്കുന്നത് അതിന്റെ ലഹരിയാണ്. വെളിവുഭേദിക്കാനും നിയമങ്ങളെ ഉല്ലംഘിക്കാനുമുള്ള അവയുടെ സഹജശേഷിയാണ്. പ്രണയവും വീഞ്ഞും ഒരേ സാധ്യതയുടെ രണ്ടുതലങ്ങളാണ് സൂഫികവിതയിൽ. പ്രണയത്തേക്കാൾ വീര്യമുള്ള വീഞ്ഞില്ലെന്ന് അവർ പറയും. മജ്നുവിന്റെ ഉന്മാദത്തെയും ലൈലയുടെ കണ്ണുകളെയും ഉദാഹരിക്കും. ആത്മാവിലാണ് പ്രണയത്തിന്റെ പ്രേരണാരഹസ്യങ്ങൾ. ലൗകികമായ രൂപകങ്ങളിലൂടെ മതത്തിന്റെ ബാഹ്യാനുഭവങ്ങൾക്കപ്പുറത്തേക്ക്, അതീന്ദ്രിയമായ ഒരു ഭാവലോകത്തിന്റെ തീവ്രഉന്മാദത്തിലേക്ക്, അഗാധസൗന്ദര്യങ്ങളിലേക്ക് ആത്മാവിനെ
» Read more