Roshan Jamal-e-Yaar Se Hei | പ്രണയപ്രഭയാൽ ഒരാത്മാവ്

സമായേ ബിസ്‌മിൽ 20 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയപ്രഭയാൽ ഒരാത്മാവ് ഹൃദയം കൊണ്ടനുഭവിക്കാവുന്നതും ബുദ്ധി കൊണ്ടളക്കാനാവാത്തതുമായ ഒന്നാണ് പ്രണയം. വിധിതീർപ്പുകളുടെയും യുക്തിബോധത്തിന്റെയും ലോകത്തെ ഗൗനിക്കാതെ ഹൃദയത്തിനു മാത്രമറിയുന്ന വഴികളിലൂടെ ഒഴുകുന്ന പ്രണയത്തിന്റെ പാരവശ്യം സാധകന്റെ വഴിയിലെ പാഥേയമാണ്. അതിന്റെ വിശുദ്ധവും വേദനനിറഞ്ഞതുമായ സമർപ്പണം ആത്മജ്ഞാനികളായ ഗുരുക്കന്മാർ ആവശ്യപ്പെടാറുണ്ട്. പ്രണയം സൂഫികവിതയുടെയും അന്വേഷണത്തിന്റെയും കേന്ദ്രപ്രമേയങ്ങളിലൊന്നാണ്. ദൈവികമോ മാനുഷികമോ ആയ അതിന്റെ പലതലങ്ങളും ആവിഷ്‌കാരങ്ങളും സമർപ്പണങ്ങളും നിരന്തരം സംഭവിക്കുന്നിടമാണത്. പ്രണയിയിൽ, ഗുരുവിൽ, പുണ്യാത്മാക്കളിൽ, പ്രവാചകനിൽ, അല്ലാഹുവിൽ, ഏകത്വത്തിൽ എത്തിച്ചേരാൻ ലക്ഷ്യമിട്ടൊഴുകുന്ന അനേകം പുഴകൾ.

» Read more

Mere Rashke Qamar | പ്രണയവീഞ്ഞിന്റെ പരമാനന്ദം

സമായേ ബിസ്‌മിൽ 19 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയവീഞ്ഞിന്റെ പരമാനന്ദം പ്രണയവും വീഞ്ഞുപോലെ പ്രകടവും പ്രധാനവുമാണ് സൂഫീകവിതയിൽ. അവ ഒരുമിച്ചുവരുന്ന സന്ദർഭങ്ങളും ധാരാളം. രണ്ടിനെയും രൂപകമെന്ന നിലയിൽ ഒരുമിപ്പിക്കുന്നത് അതിന്റെ ലഹരിയാണ്. വെളിവുഭേദിക്കാനും നിയമങ്ങളെ ഉല്ലംഘിക്കാനുമുള്ള അവയുടെ സഹജശേഷിയാണ്. പ്രണയവും വീഞ്ഞും ഒരേ സാധ്യതയുടെ രണ്ടുതലങ്ങളാണ് സൂഫികവിതയിൽ. പ്രണയത്തേക്കാൾ വീര്യമുള്ള വീഞ്ഞില്ലെന്ന് അവർ പറയും. മജ്നുവിന്റെ ഉന്മാദത്തെയും ലൈലയുടെ കണ്ണുകളെയും ഉദാഹരിക്കും. ആത്മാവിലാണ് പ്രണയത്തിന്റെ പ്രേരണാരഹസ്യങ്ങൾ. ലൗകികമായ രൂപകങ്ങളിലൂടെ മതത്തിന്റെ ബാഹ്യാനുഭവങ്ങൾക്കപ്പുറത്തേക്ക്, അതീന്ദ്രിയമായ ഒരു ഭാവലോകത്തിന്റെ തീവ്രഉന്മാദത്തിലേക്ക്, അഗാധസൗന്ദര്യങ്ങളിലേക്ക് ആത്മാവിനെ

» Read more

Zaahid Ne Mera | നീ തരുമന്ധതയുടെ വെളിച്ചം

സമായേ ബിസ്‌മിൽ 18 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് നീ തരുമന്ധതയുടെ വെളിച്ചം സ്നേഹത്തിന്റെ വെളിച്ചം ദർശിച്ചൊരാൾക്ക് പിന്നെ ലോകത്തു കാണാൻ കൊള്ളാവുന്ന യാതൊന്നുമുണ്ടാവില്ല. സ്വന്തം അടിയന്തിരാവശ്യങ്ങൾ പോലും നിവർത്തിക്കാനാവാത്ത വിധം സദാ ദിവ്യാനുസ്‌മരണനിർവൃതിയിൽ കഴിയുകയാവും അയാൾ. ആഴത്തിലുള്ള സ്നേഹം, ദിവ്യാനുരാഗം, ആത്മാവിനെ ഉന്മത്തമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും ഉൾക്കണ്ണു തുറപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ബാഹ്യസൗന്ദര്യങ്ങളിൽ നിന്ന് മാറി ആന്തരികലോകങ്ങളുടെ അനശ്വരവിസ്‌മയങ്ങൾ നെഞ്ചോടുചേർത്ത ഒരു പ്രണയിനിയുടെ വിലാപമാണ് ഈ കവിത. വിശ്രുത ഉർദുകവി അസ്‌ഗർ ഹുസൈൻ ഗോണ്ടവി എഴുതി ആബിദ പർവീൻ പാടി

» Read more

Ye Jo Halka Halka Surur Hei | ദിവ്യാനുരാഗത്തിന്റെ വീഞ്ഞ്

സമായേ ബിസ്‌മിൽ 17 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ദിവ്യാനുരാഗത്തിന്റെ വീഞ്ഞ് വീഞ്ഞും ചഷകവും സൂഫികവിതയിൽ എന്തിനിത്ര ആവർത്തിക്കപ്പെടുന്നുവെന്നത് പലരെയും പലവിധത്തിൽ കുഴക്കാറുണ്ട്. ഇസ്‌ലാമിക ജീവിതമൂല്യങ്ങൾ പ്രകാരം മദ്യപാനം സംശയലേശമന്യേ വിലക്കപ്പെട്ടിരിക്കുമ്പോൾ പ്രത്യേകിച്ചും. മൗലാനാ ജലാലുദ്ദീൻ റൂമി മുതൽ ഇമാം ഖുമൈനി വരെയുള്ളവരുടെ ഫാർസി കവിതകളിലും ദക്ഷിണേഷ്യൻ ഭാഷകളിലെ എണ്ണമറ്റ സൂഫീകാവ്യങ്ങളിലും വീഞ്ഞുപാനത്തെക്കുറിച്ചുള്ള സമൃദ്ധമായ പരാമർശങ്ങൾ കാണാം. ഓറിയന്റലിസ്റ് വിവർത്തനങ്ങളിലൂടെ പ്രചരിച്ച ഉമർ ഖയ്യാമിന്റെ റുബാഇയാത് പോലുള്ള കാവ്യങ്ങളും എപിക്യൂറിയൻ ആഹ്വാനമായാണ് കൂടുതലും മനസ്സിലാക്കപ്പെട്ടത്. എന്നാൽ സൂഫീകവിതകളിലെ ആധ്യാത്മികതയെപ്പറ്റി പഠിച്ചവർ പറയുന്നത്

» Read more

Ghoom Charkhra | ഒരു ചർക്കയുടെ ഉപമ

സമായെ ബിസ്‌മിൽ 16 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് ഒരു ചർക്കയുടെ ഉപമ ചർക്കയും നൂൽനൂൽക്കലും ദക്ഷിണേഷ്യൻ സൂഫികവിതകളിൽ, പ്രത്യേകിച്ചും പഴയകാല കവിതകളിൽ, ആവർത്തിച്ചുവരുന്ന ഒരു രൂപകമാണ്. ചർക്കയുടെ ചക്രവും അതിന്റെ നിലക്കാത്ത കറക്കവും പൂർവികരുടെ ഒരു സ്ഥിരംകാഴ്ചയും അതിസാർവത്രികമായ അനുഭവവും ആയിരുന്നു. സമ്പന്നർക്കും സാധാരണക്കാർക്കും എളുപ്പം കണ്ടുമനസ്സിലാക്കാവുന്നതാണ് അതിന്റെ പ്രവർത്തനവും സ്വഭാവവും. വാർത്തുളാകൃതിയിലുള്ള പലതരം ചലനങ്ങളുടെയും ഭ്രമണങ്ങളുടെയും ത്വവാഫുകളുടെയും നൃത്തങ്ങളുടെയും പ്രാപഞ്ചികമായ കറക്കങ്ങളുടെ അനുസ്മരണവും പ്രതിനിധാനവുമായി അത് കവിതകളിൽ പ്രവർത്തിച്ചുപോന്നു. രാപ്പകലുകളുടെയും മനുഷ്യജന്മത്തിലെ ഉയർച്ചതാഴ്ചകളുടെയും ഇഹപരജീവിതങ്ങളുടെയും ഹൃദയത്തിന്റെ അവസ്ഥാമാറ്റങ്ങളുടെയും ബിംബമായി അത്

» Read more
1 2 3 4 6