Roshan Jamal-e-Yaar Se Hei | പ്രണയപ്രഭയാൽ ഒരാത്മാവ്

സമായേ ബിസ്‌മിൽ 20 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയപ്രഭയാൽ ഒരാത്മാവ് ഹൃദയം കൊണ്ടനുഭവിക്കാവുന്നതും ബുദ്ധി കൊണ്ടളക്കാനാവാത്തതുമായ ഒന്നാണ് പ്രണയം. വിധിതീർപ്പുകളുടെയും യുക്തിബോധത്തിന്റെയും ലോകത്തെ ഗൗനിക്കാതെ ഹൃദയത്തിനു മാത്രമറിയുന്ന വഴികളിലൂടെ ഒഴുകുന്ന പ്രണയത്തിന്റെ പാരവശ്യം സാധകന്റെ വഴിയിലെ പാഥേയമാണ്. അതിന്റെ വിശുദ്ധവും വേദനനിറഞ്ഞതുമായ സമർപ്പണം ആത്മജ്ഞാനികളായ ഗുരുക്കന്മാർ ആവശ്യപ്പെടാറുണ്ട്. പ്രണയം സൂഫികവിതയുടെയും അന്വേഷണത്തിന്റെയും കേന്ദ്രപ്രമേയങ്ങളിലൊന്നാണ്. ദൈവികമോ മാനുഷികമോ ആയ അതിന്റെ പലതലങ്ങളും ആവിഷ്‌കാരങ്ങളും സമർപ്പണങ്ങളും നിരന്തരം സംഭവിക്കുന്നിടമാണത്. പ്രണയിയിൽ, ഗുരുവിൽ, പുണ്യാത്മാക്കളിൽ, പ്രവാചകനിൽ, അല്ലാഹുവിൽ, ഏകത്വത്തിൽ എത്തിച്ചേരാൻ ലക്ഷ്യമിട്ടൊഴുകുന്ന അനേകം പുഴകൾ.

» Read more