Allahu Hu Allah.. | നീയാണുയിരും ഉണ്മയും 

നീയാണുയിരും ഉണ്മയും അല്ലാഹ് ഹൂ | സമായെ ബിസ്മിൽ 06 |‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് സൂഫിസദസ്സുകളിലെ ദൈവാനുസ്മരണത്തിന്റെ ഏറ്റവും ചുരുങ്ങിയതും ഏറ്റവും നിഗൂഢവുമായ ശബ്ദമാണ് ‘ഹു’ എന്നത്. എല്ലാ ദിക്റുകളും ഫിക്‌റുകളും (ദൈവികാനുസ്മരണവും ധ്യാനാത്മകചിന്തയും) ചെന്നവസാനിക്കുന്നതും അല്ലാഹുവിനെ ഭാഷയിൽ ആവിഷ്കരിക്കാവുന്നതിന്റെ ഏറ്റവും ചെറുതുമായ, എന്നാൽ അതിവ്യാഖ്യാന വൈപുല്യവുമുള്ള പദമാണ് അറബിയിലെ ‘ഹു’. “അല്ലാഹ് ഹു” എന്നത് പടച്ചവനെ സാക്ഷ്യപ്പെടുത്തിയും ഉറപ്പിച്ചും ബോധ്യപ്പെടുത്തിയും സ്വയംപറയുന്ന നിർവൃതിദായകമായ അവസ്ഥയാണ് ഈ ഖവാലിയിൽ. ഖവാലി എന്ന സംഗീതരൂപം കണ്ട ഏറ്റവും ഹൃദയഭേദകവും ആത്മാവിനെ തുളച്ചുകയറുന്നതുമായ സ്വരം

» Read more

നിമ കമിലീ | നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  

സമായേ ബിസ്മിൽ – 5  എം നൗഷാദ് നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  പഞ്ചാബി സൂഫികവി ബാബാ ബുല്ലേഷാഹ് (മരണം 1757) എഴുതിയ കലാമാണ് “നിമ കമിലീ”. ഹസ്‌റത് ശാഹ് ഇനായത് ഖാദിരിയുടെ ശിഷ്യനായിരുന്ന ബുല്ലേഷാഹ് ദക്ഷിണേഷ്യൻ സൂഫിസാഹിത്യത്തിനും ദാർശനികതക്കുമേകിയ സംഭാവനകൾ അനല്പമാണ്. നൂറ്റാണ്ടുകളെ ഭേദിച്ച് ഇന്നുമവ മുസ്‌ലിം-സിഖ്-ഹൈന്ദവ പാരമ്പര്യങ്ങളിൽ ഒരേപോലെ ബഹുമാനിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു. ആത്മീയാന്വേഷണത്തിന്റെ അസ്വാസ്ഥ്യവും ലഹരിയും പ്രകടമാകുന്ന നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും. വാമൊഴിപാരമ്പര്യങ്ങളിലൂടെയാണ് ബുല്ലേഷായുടെ അധികരചനകളും ജീവിതവിവരങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.

» Read more

Yar Ko Humne Ja Baja Dekha |കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു

ഒളിഞ്ഞും തെളിഞ്ഞും അവൻ മാത്രം നിറയുമ്പോൾ സമായെ ബിസ്മിൽ – 3 | ‘സുപ്രഭാതം’ ഞായർ പതിപ്പ് പംക്തി എം നൗഷാദ് സൂഫീസംഗീതത്തിലെ സാർവലൗകിക മാസ്മരികശബ്ദങ്ങളിലൊന്നായ വിശ്രുത പാകിസ്താനി ഗായിക ആബിദ പർവീൻറെ ഏറ്റവും ശ്രവിക്കപ്പെട്ട ആൽബങ്ങളിലൊന്നാണ് ‘രഖ്‌സയെ ബിസ്മിൽ’ (മുറിവേറ്റവരുടെ നൃത്തം). മുസഫർ അലി സംഗീതനിർവഹണം നടത്തിയ ആ സമാഹാരത്തിലെ ഒരു പ്രസിദ്ധ സൂഫിഗീതമാണ് ഹസ്‌റത് ഷാഹ് നിയാസ് രചിച്ച “യാർ കോ ഹം നെ ജാ ബജാ ദേഖാ”. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനും കവിയുമായിരുന്നു ഹസ്‌റത് ഷാഹ് നിയാസ് അഹ്‌മദ്‌.

» Read more

Aaj Jaane Ki Zid Na Karo | ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ..

    (Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD) ആജ് ജാനേ കി സിദ് നാ കരോ | മലയാള മൊഴിമാറ്റം രചന: ഫയാസ് ഹാഷ്മി ആലാപനം: ഫരീദ ഖാനം മൊഴിമാറ്റം: എം നൗഷാദ് https://www.youtube.com/watch?v=hBvdIsBmQ6g  ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ, നീയെന്റെ ചാരത്തു ചേർന്നിരിക്കൂ, ഇന്ന് പോകുന്ന കാര്യം നീയിനി പറയല്ലേ… മരിച്ചു പോവുകയേയുളളൂ ഞാൻ, അല്ലെങ്കിൽ ആകെ തകർന്നു പോകും ഇതുമാതിരി വർത്തമാനമൊന്നും എന്നോട് പറയല്ലേ, ഈ രാവിൽ

» Read more

Aye Mohabbat Tere Anjaam Pe|പ്രണയമേ നിനക്കെന്തു പറ്റുമെന്നോർത്ത് ..

(Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD) Aye Mohabbat Tere Anjaam Pe Rona Aaya Jaane Kyon Aaj Tere Naam Pe Rona Aaya Yun Toh Har Shaam Ummido Mein Guzar Jaati Hai Aaj Kuch Baat Hai Jo Shaam Pe Rona Aaya Kabhi Taqdeer Ka Matam  Kabhi Duniya Ka Gila Manzil-e-Ishq Mein Har Gam Pe Rona

» Read more
1 2 3 4 5 6