Aaj Jaane Ki Zid Na Karo | ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ..

 

growing-together-michael-wheeler

Painting Courtesy: Michael Wheeler

 

(Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD)

ആജ് ജാനേ കി സിദ് നാ കരോ | മലയാള മൊഴിമാറ്റം

രചന: ഫയാസ് ഹാഷ്മി
ആലാപനം: ഫരീദ ഖാനം

മൊഴിമാറ്റം: എം നൗഷാദ്

https://www.youtube.com/watch?v=hBvdIsBmQ6g 

ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ,
നീയെന്റെ ചാരത്തു ചേർന്നിരിക്കൂ,
ഇന്ന് പോകുന്ന കാര്യം നീയിനി പറയല്ലേ…
മരിച്ചു പോവുകയേയുളളൂ ഞാൻ,
അല്ലെങ്കിൽ ആകെ തകർന്നു പോകും
ഇതുമാതിരി വർത്തമാനമൊന്നും എന്നോട് പറയല്ലേ,
ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ..

നിനക്കൊന്ന് കുറച്ചെങ്കിലും ആലോചിച്ചുകൂടെ,
ഞാനെങ്ങനെ നിന്നെ തടയാതിരിക്കും?
ജീവൻ ഊർന്നുപോകുന്ന പോലെയാണെനിക്ക്
നീയെണീറ്റ് പോകാൻ ഒരുങ്ങുമ്പോൾ.
ഞാൻ തന്നെ സത്യം, എന്റെ പ്രേയസീ
ഈയൊരു കാര്യമെങ്കിലും നീയൊന്നു കേൾക്ക്
ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ…

കാലത്തിന്റെ തടവിൽ പെട്ടുപോയി ജീവിതം,
വീണുകിട്ടുന്ന ഈ നിമിഷങ്ങളിലാണ് മോചനം.
അതുംകൂടി പാഴാക്കിയിട്ട് എന്റെ സ്നേഹമേ,
വരുംകാലമത്രയും ഖേദിക്കേണ്ടി വരും നമ്മൾ.
ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ..

എന്തൊരു തെളിഞ്ഞ, വർണാഭമായ ഋതുവാണിത്
സ്നേഹസൗന്ദര്യങ്ങളുടെ കൊടുമുടി.
നാളെയിനി എന്താവുമെന്ന് ആർക്കറിയാം എന്റെ സ്നേഹമേ
ഇന്ന് രാത്രി നീയെങ്ങും പോകരുതേ,
ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ…

Aaj Jaane Ki Zid Na Karo  
Lyrics: Fayaz Hashmi
Singer: Farida Khannum
Aaj jaane ki zid na karo
Yoon hi pehloo mein baiThe raho
Aaj jaane ki zid na karo
Haay mar jaayenge, hum to luT jaayenge
Aisi baatein kiya na karo
Aaj jaane ki zid na karoTum hi socho zara, kyun na rokein tumhein
Jaan jaati hai jab uTh ke jaate ho tum
Tumko apni kasam jaan-e-jaan
Baat itni meri maan lo
Aaj jaane ki zid na karoWaqt ki qaid mein zindagi hai magar
Chand ghadiyaan yehi hain jo aazaad hain
Inko kho kar mere jaan-e-jaan
Umr bhar na taraste raho
Aaj jaane ki zid na karo

Haaye mar jaayenge, hum to lut jaayenge
Aisi baatein kiya na karo
Aaj jaane ki zid na karo

Kitna maasoom rangeen hai ye samaa
Husn aur ishq ki aaj meraaj hai
Kal ki kisko khabar jaan-e-jaan
Rok lo aaj ki raat ko
Aaj jaane ki zid na karo..

(This is an occasional translation series of Urdu poems, ghazals, nazms, qawalis etc that are close to my heart; inspired by a good friend asking for the meaning of certain ghazals. While going through these lyrics and soulful rendering – there are multiple versions by different singers – I am repeatedly reminded of the fact that poetry is quintessentially untranslatable; and the sweetness of Urdu alfaaz, beautiful ambiguity of certain words and phrases, alongside the depth of jazbaat they carry – all these make the task harder and more troublesome. As Malayalam language doesn’t have many attempts of Urdu poems being rendered into the language, except for a couple of books of popular Ghazals in Malayalam, I do hope more authentic and scholarly projects come up in future.)

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *