Tajdar-e-Haram | മദീനയോടുള്ള ദാഹം
സമായെ ബിസ്‌മിൽ 21 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് മദീനയോടുള്ള ദാഹം പ്രവാചകനോടുള്ള സ്നേഹവും അടുപ്പവും പരമ്പരാഗത മുസ്‌ലിംജീവിതത്തിന്റെ അടിസ്ഥാനഭാവമാണ്. സ്വന്തത്തേക്കാളും സ്വന്തത്തിനു പ്രിയപ്പെട്ട മറ്റാരേക്കാളും പ്രവാചകനെ സ്നേഹിക്കാതെ ഒരാളും വിശ്വാസിയാവുകയില്ലെന്നർത്ഥം വരുന്ന ഹദീസ് പ്രസിദ്ധമാണ്. സൂഫിപ്രപഞ്ചബോധത്തിന്റെ പ്രഭവകേന്ദ്രവും പ്രണയബിന്ദുവും ആദ്യാവസാനമുള്ള സ്നേഹഭാജനവുമാണ് പ്രവാചകൻ മുഹമ്മദ്. സ്നേഹം കൊണ്ട് മുത്തുനബിയെ വാഴ്‌ത്താത്ത മനസ്സിലേക്ക് അറിവോ അലിവോ ആഴമോ പ്രവേശിക്കില്ലെന്നവർ കരുതുന്നു. ‘പൂർണമനുഷ്യൻ’ (ഇൻസാനുൽ കാമിൽ) എന്ന ലക്ഷ്യത്തിന് ഭൂമിയിലുള്ള മാതൃകയാമാതൃകയാണ് തസവ്വുഫിൽ പ്രവാചകൻ. അപൂർണമായതൊന്നും അനശ്വരമായി സ്നേഹിക്കപ്പെടുകയില്ല. സ്നേഹം വേദനിപ്പിക്കുന്നതിന്റെ ഒരു കാരണം