അഗാധതേ നന്ദി
എം നൗഷാദ് ആഴം ആഴത്തെ വിളിക്കുന്നത്നീ കണ്ടിട്ടുണ്ടോ? താരകങ്ങൾതിരമാലകളോട്താരാട്ടുപാടുന്നഭാഷയിൽ. മൗനത്തിൽശൂന്യതയിൽനിറയുന്ന പൊരുളായി. ഉള്ളുപൊട്ടിത്തകർന്ന രണ്ടാത്മാക്കൾഒന്നും മിണ്ടാനാവാതെഅടുത്തടുത്തിരിക്കുമ്പോൾനിനക്കത് കേൾക്കാം.പെയ്തുതോരാത്ത രണ്ട് കണ്ണുകൾപിരിയാനാവാതെ പരസ്പരം നോക്കുമ്പോൾഅതറിയാം. കടലിനു നടുവിൽ ഒറ്റപ്പെട്ടവൻമലകളുടെ നടുവിൽകുടുങ്ങിപ്പോയവളെകാത്തിരിക്കുമ്പോൾ,അവൾ തിരിച്ചുവരാനായിഏകാന്തമിരക്കുമ്പോൾ നീയത് കേൾക്കും. ഒറ്റുകൊടുക്കപ്പെട്ടവരുംഏകാകികളുംവഞ്ചിതരുംഅനാഥരുംഅനന്തതയിലേക്ക് ഉറ്റുനോക്കിനെടുവീർപ്പിട്ടു നിൽക്കുമ്പോൾആഴമാഴത്തെ പുണരുന്നത് നുകരാം. ഒരു മരണാസന്നൻമറ്റൊരു മരണാസന്നനെഗാഢമായി ആശ്ലേഷിക്കുമ്പോൾ, ഒരു ചുംബനംവിട്ടുപോകാനാവാതെനെറ്റിയിലും കവിളിലുംവേദനിച്ചുഴറുമ്പോൾ,മരിച്ചുപിരിഞ്ഞ മക്കൾകിനാവിൽ പൂത്തുചിരിക്കുമ്പോൾനിനക്കത് അറിയാം. പറുദീസയിലേക്ക് പുറപ്പെട്ടവരുംപറുദീസയാൽ പുറന്തള്ളപ്പെട്ടവരുംമരുഭൂമിയിൽ മുഖാമുഖമെത്തുമ്പോൾഉള്ളിൽ മുഴങ്ങുമത്. ധ്യാനംപ്രാർത്ഥനയെകണ്ടുമുട്ടുന്ന നേരങ്ങളിൽ. ആഴം ആഴത്തോട് മിണ്ടുന്നത്ആത്മാവിന്റെ വാക്കുകളിൽ.ഭൂമിയിൽ മാത്രം നിൽക്കുന്നവർക്ക്അത് കേൾക്കാനാവില്ല.അകത്തേക്ക് ആണ്ടുപോയവരിൽഓരോ മാത്രയിലും അതുണ്ട്,നിന്നെപ്പോലെ.
» Read more