മലപ്പുറം മാല

മലപ്പുറം യൂത്ത് ലീഗ് കമ്മറ്റി 2025 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ മലപ്പുറത്തു സംഘടിപ്പിച്ച ‘മ’ സാഹിത്യോത്സവത്തിൽ അവതരിപ്പിച്ച നൃത്ത സംഗീത നാടകത്തിന്റെ രംഗപാഠം രചന, സംവിധാനം: എം നൗഷാദ് 01 ആമുഖം മലകളും പുഴയും വയലേലകളും നിറഞ്ഞ അനുഗ്രഹീത ദേശം, മലപ്പുറം. സ്നേഹത്തിന്റെ, ഒരുമയുടെ, നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ, ഉയിരാർന്ന വീണ്ടെടുപ്പുകളുടെ എണ്ണമറ്റ കഥകൾ ഈ നാടിന് പറയാനുണ്ട്. മാപ്പിളപ്പാട്ടിന്റെ ഇശൽതാളവും ഒപ്പനമൊഞ്ചിന്റെ ശൃംഗാരലാസ്യവും തിരുവാതിരകളിയുടെ വ്രതസമൃദ്ധിയും കളിയാട്ടക്കാവുകളുടെ അടിയാളവീര്യവും കോൽക്കളിയുടെ ചടുലവിന്യാസങ്ങളും ഗോത്രസംസ്‌കൃതിയുടെ വന്യവശ്യതകളും മാർഗംകളിയുടെ മോക്ഷസ്തോത്രങ്ങളും ഒരുമിച്ചു

» Read more

അഗാധതേ നന്ദി

എം നൗഷാദ് ആഴം ആഴത്തെ വിളിക്കുന്നത്നീ കണ്ടിട്ടുണ്ടോ? താരകങ്ങൾതിരമാലകളോട്താരാട്ടുപാടുന്നഭാഷയിൽ. മൗനത്തിൽശൂന്യതയിൽനിറയുന്ന പൊരുളായി. ഉള്ളുപൊട്ടിത്തകർന്ന രണ്ടാത്മാക്കൾഒന്നും മിണ്ടാനാവാതെഅടുത്തടുത്തിരിക്കുമ്പോൾനിനക്കത് കേൾക്കാം.പെയ്തുതോരാത്ത രണ്ട് കണ്ണുകൾപിരിയാനാവാതെ പരസ്പരം നോക്കുമ്പോൾഅതറിയാം. കടലിനു നടുവിൽ ഒറ്റപ്പെട്ടവൻമലകളുടെ നടുവിൽകുടുങ്ങിപ്പോയവളെകാത്തിരിക്കുമ്പോൾ,അവൾ തിരിച്ചുവരാനായിഏകാന്തമിരക്കുമ്പോൾ  നീയത് കേൾക്കും. ഒറ്റുകൊടുക്കപ്പെട്ടവരുംഏകാകികളുംവഞ്ചിതരുംഅനാഥരുംഅനന്തതയിലേക്ക് ഉറ്റുനോക്കിനെടുവീർപ്പിട്ടു നിൽക്കുമ്പോൾആഴമാഴത്തെ പുണരുന്നത് നുകരാം. ഒരു മരണാസന്നൻമറ്റൊരു മരണാസന്നനെഗാഢമായി ആശ്ലേഷിക്കുമ്പോൾ, ഒരു ചുംബനംവിട്ടുപോകാനാവാതെനെറ്റിയിലും കവിളിലുംവേദനിച്ചുഴറുമ്പോൾ,മരിച്ചുപിരിഞ്ഞ മക്കൾകിനാവിൽ പൂത്തുചിരിക്കുമ്പോൾനിനക്കത് അറിയാം. പറുദീസയിലേക്ക് പുറപ്പെട്ടവരുംപറുദീസയാൽ പുറന്തള്ളപ്പെട്ടവരുംമരുഭൂമിയിൽ മുഖാമുഖമെത്തുമ്പോൾഉള്ളിൽ മുഴങ്ങുമത്.   ധ്യാനംപ്രാർത്ഥനയെകണ്ടുമുട്ടുന്ന നേരങ്ങളിൽ. ആഴം ആഴത്തോട് മിണ്ടുന്നത്ആത്മാവിന്റെ വാക്കുകളിൽ.ഭൂമിയിൽ മാത്രം നിൽക്കുന്നവർക്ക്അത് കേൾക്കാനാവില്ല.അകത്തേക്ക് ആണ്ടുപോയവരിൽഓരോ മാത്രയിലും അതുണ്ട്,നിന്നെപ്പോലെ.

» Read more

‘Not Today’, A Well-intentioned Movie to Reassure Life

Warning: This review discusses suicide;  Not Today has multiple verbal references to suicide and viewer discretion is advised. MUHAMMED NOUSHAD As its compelling dedication states, “For those that we have lost; for those that we can still save,” Not Today strives to honour its message—that there is always someone to listen and support even if you are at the lowest edges of life-ending despair.

» Read more

ശേഷിപരിമിതർക്ക് വേണ്ടത് അവസരങ്ങളിലെ തുല്യത, ‘ശ്രീകാന്ത്’ കാണുമ്പോൾ

എം നൗഷാദ് കാഴ്‌ചാപരിമിതിയുള്ള വ്യവസായിയും സംരംഭകനുമായ ശ്രീകാന്ത് ബോലയെക്കുറിച്ചുള്ള ബയോപിക്കിൽ (ശ്രീകാന്ത്, 2024) അവസാനഭാഗത്ത് രാജ്‌കുമാർ റാവുവിന്റെ മുഖ്യകഥാപാത്രം നടത്തുന്ന ഒരു പ്രസംഗമുണ്ട്. സിനിമയുടെ ആകെത്തുക ആ സംസാരത്തിലുണ്ടെന്നു പറയാം. ശ്രീകാന്ത് പറയുന്ന ഒരു കാര്യം പ്രത്യേകം ചിന്തനീയമാണ്. നമ്മുടെ രാജ്യത്ത് മിക്കവാറും ആളുകൾ കാഴ്‌ചാപരിമിതരോട് ചെയ്യുന്ന മുഖ്യസേവനം അവരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുക എന്നതാണ്. പക്ഷെ അങ്ങനെ സഹായിക്കപ്പെടുന്ന പലരും റോഡ് മുറിച്ചുകടക്കേണ്ട ആവശ്യമില്ലാത്തവരായിരിക്കും എന്നതാണിതിലെ ക്രൂരഹാസ്യം. റോഡ് മറികടക്കാൻ കൈപിടിക്കുക എന്നതിലപ്പുറം നിങ്ങൾക്ക് കാഴ്‌ചാപരിമിതിയുള്ള മനുഷ്യരോട് പലതും ചെയ്യാനാവും എന്നദ്ദേഹം ഓർമപ്പെടുത്തുന്നു.

» Read more

Memory as Mystery, A Tale of Losses in ‘Kishkindha Kaandam’

MUHAMMED NOUSHAD reviews Kishkindha Kaandam and appreciates how the makers deal with the idea of memory in a mystery thriller. Memory is mystery in itself. You don’t have control over it, and you often struggle with it in different ways. Sometimes, being haunted by memory and at times, being abandoned by it. Memory is also a growing area of serious

» Read more
1 2 3 14