ഹലാൽ സിനിമയെ ഭയപ്പെടുന്നതെന്തിന്?
സവർണ വംശീയതയെ ആഘോഷിക്കുകയും അവർണരെയും ന്യൂനപക്ഷങ്ങളെയും അന്യവൽക്കരിക്കുകയും ചെയ്യുന്ന നിരവധി സിനിമകൾ ഒട്ടും രാഷ്ട്രീയ നൈതികതയില്ലാതെ പുറത്തിറങ്ങിയിട്ടുള്ള നാടാണ് നമ്മുടേത്. അതേ സമയം, ഇടതുപക്ഷ സംസ്കാരിക അപ്രമാദിത്വമുള്ള ഒരു നാട്ടിൽ മുസ്ലിം ചെറുപ്പക്കാർ, തങ്ങളുടെ സാമൂഹികവും വൈയക്തികവും സംഘടനാപരവുമായ ജീവിതത്തിനു നേരെ കാമറ പിടിക്കുന്നത് ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്. | എം. നൗഷാദ് ഹലാൽ സിനിമയെ എന്തിന് ഭയപ്പെടുന്നു എന്ന വിഷയത്തെക്കുറിച്ചാണ് ഇവിടെ ആലോചിക്കുന്നത്. പ്രധാനമായും കേരളത്തിലെ സമകാലികമായ ചില സാംസ്കാരിക സംവാദങ്ങളുടെയും ഇസ്ലാം ഭീതി നിറഞ്ഞ ചർച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ ആലോചന മുന്നോട്ടു വന്നിട്ടുണ്ടാവുക.
» Read more