മെഹ്ദി ഹസന്‍: ആത്മാവിനെ തലോടുന്ന സ്വരം
അനുസ്മരണം: എം നൗഷാദ് നിങ്ങളുടെ ആഴത്തിലുള്ള നിശ്ശബ്ദതകൾക്ക് ശബ്ദം കൊടുക്കുന്നവരാണ് വലിയ പാട്ടുകാർ എന്ന ഖലീല്‍ ജിബ്രാന്റെ പ്രസ്താവനയെ ഉസ്താദ് മെഹ്ദി ഹസന്‍ എപ്പോഴും ഓര്‍മിപ്പിക്കുന്നു, ആധികാരികതയോടെ ശരിവെക്കുന്നു. ശ്രോതാവിന്റെ ആഴമേറിയ നിശബ്ദതകളെയാണ് മഹന്മാരായ പാട്ടുകാര്‍ പാടി പ്രകാശിപ്പിക്കുന്നത്, നിഗൂഢമായി വെളിപ്പെടുത്തുന്നത്. തികച്ചും വൈയക്തികമാണ് സംഗീതത്തിലും ആത്മീയാനുഭവങ്ങള്‍. വാക്കുകള്‍ കൊടുക്കാനാകാതെ നിങ്ങളെ വിഷമിപ്പിക്കുന്ന വിങ്ങലുകളെ, ഉള്ളിലെ വേദനകളെ, പേരില്ലായ്മകളെ ഇയാള്‍ തുറന്നുവിടുന്നു. സമ്മോഹനമായി ആവിഷ്‌കരിക്കുന്നു. ഗസലില്‍ ‘നഷ‘ (ലഹരി) ഇത്ര വിപുലസ്വീകാര്യമായിത്തീരുന്നത് വെറുതെയാവില്ല. ‘സിന്ദ്ഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍തേ ഹേ… മേ