ദ ട്രീ ഓഫ് ലൈഫ്: ജീവവൃക്ഷത്തിന്റെ തണല്‍
എം. നൗഷാദ് ദൃശ്യരൂപകങ്ങളുടെ ചക്രവര്‍ത്തിയാണ് ടെറന്‍സ് മാലിക്. കഥ, കേള്‍ക്കാനും കാണാനും മാത്രമായി വരുന്ന കാണിയെ അയാള്‍ പരിഗണിക്കുന്നില്ല. കഥയില്‍നിന്ന് എളുപ്പം പുറത്തുകടക്കുന്ന ദൃശ്യസമുച്ചയങ്ങളുടെ അതിശയിപ്പിക്കുന്ന സമൃദ്ധിയാല്‍, പറയുന്ന കഥയുടെ ലളിത സാധാരണത്വത്തിനപ്പുറത്തേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുപോവാനുള്ള ശ്രമമാണ് ദ ട്രീ ഓഫ് ലൈഫ് എന്ന ചലച്ചിത്രത്തിലുടനീളം. നമ്മുടെ കാലത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ ആശയക്കുഴപ്പങ്ങളിലാണ് ടെറന്‍സ് മാലിക്കിന്റെ കണ്ണ്. അതാണയാളുടെ പ്രചോദനം. ഒരു പക്ഷേ, ആത്മീയമെന്നതിനേക്കാള്‍ ദാര്‍ശനികമാണ് മാലികിന്റെ ദൃശ്യപരിചരണം. ആര്‍ദ്രതയേക്കാള്‍ ഉള്‍ക്കാഴ്ചയോടാണ് അയാള്‍ക്ക് പ്രിയം. രേഖീയമായി മുന്നേറുന്ന ഒരു കഥയേക്കാള്‍ മൊണ്ടാഷുകളില്‍ വികസിക്കുന്ന ഖണ്ഡകാവ്യമാണ് അയാളെ
» Read more