പ്രണയം അഥവാ മതിഭ്രമങ്ങളുടെ കടൽ
‘അഡ്രിഫ്റ്റ്’ സിനിമയെ മുൻനിർത്തി ചില ആലോചനകൾ എം നൗഷാദ് ജീവനുതുല്യം സ്നേഹിക്കുന്ന മനുഷ്യനോടൊപ്പം ഒരു ചെറുകപ്പലിൽ ആഗോള കടൽ സഞ്ചാരത്തിന് നിങ്ങൾ ഇറങ്ങിത്തിരിച്ചുവെന്നു വെക്കുക. പസിഫിക് മഹാസമുദ്രത്തിന് നടുവിൽ അപ്രതീക്ഷിതമായ കൊടും ചുഴലിക്കാറ്റിൽ കപ്പൽ ഭാഗികമായി തകരുന്നു. തലക്ക് പരിക്കേറ്റ നിങ്ങളുടെ ബോധം നഷ്ടമാകുന്നു. മണിക്കൂറുകൾക്ക് ശേഷം ബോധമുണരുമ്പോൾ കടൽ ശാന്തമാണ്. പക്ഷെ പൊളിഞ്ഞ കപ്പലിൽ നിങ്ങൾ ഒറ്റക്കാണ്. നിങ്ങളുടെ പ്രിയതമൻ അപ്രത്യക്ഷനായിരിക്കുന്നു. കടലിൽ വീണതാണോ, ചുഴലിക്കാറ്റ് കൊണ്ടുപോയതാണോ, കപ്പലിന്റെ അടിഭാഗത്തെവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണോ എന്നൊന്നുമറിയില്ല. കപ്പൽ വെള്ളം കയറി നാശമായിട്ടുണ്ട്. യന്ത്രഭാഗങ്ങളും സിഗ്നൽ സംവിധാനവും
» Read more