Bhar Do Jholi Meri | മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി
സമായേ ബിസ്മിൽ 25 | സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി ജീവനെ നിലനിർത്താൻ ആഹാരവും വിഭവങ്ങളും നിർബന്ധമായിരിക്കുന്ന പോലെ സൂഫികളുടെ ലോകത്ത് അത്യന്തം അനിവാര്യമായ ആത്മീയവിഭവമാണ് പ്രവാചകാനുരാഗം. ഏറ്റവും ദൈന്യമായ ദാരിദ്ര്യം ആത്മീയദാരിദ്ര്യമാണ് എന്നും ‘ഹുബ്ബുറസൂലി’ന്റെ വിശിഷ്ടഭോജ്യമാണ് അതിന്റെ വിശപ്പ് മാറ്റുകയെന്നും അവർ കരുതുന്നു. പരമ്പരാഗത മുസ്ലിംമനസ്സിന് പ്രവാചകൻ പതിനാല് നൂറ്റാണ്ടിനപ്പുറത്തുനിന്നുള്ള ഒരു കേട്ടുകേൾവിയല്ല, ചെറുതും വലുതുമായ കാര്യങ്ങളിലെല്ലാം റഫറൻസ് ആകുന്ന അദൃശ്യമെങ്കിലും സജീവമായ നിത്യസാന്നിധ്യമാണ്. അതുമനസ്സിലാവാതെ സത്യത്തിൽ മുസ്ലിം സമുദായത്തെയോ മനസ്സിനെയോ മനസ്സിലാക്കാനാവില്ല. യേശുവിനോ ബുദ്ധനോ കിട്ടിയ
» Read more