അങ്ങയിലേക്കണയാത്ത പ്രണയമുണ്ടോ?
എം നൗഷാദ് / കലിഗ്രഫി കടപ്പാട്: കരീംഗ്രഫി കക്കോവ് ഭാഗം ഒന്ന്:പ്രണയിനിയിലേക്ക് അസ്തിത്വത്തിന്റെ അടിസ്ഥാനസത്തയാണ് സ്‌നേഹം.നിലനില്‍പ്പിന്റെ നാന്ദി.ഉണ്മയുടെ ഉയിരും പൊരുളും.ഇഷ്ഖ്.അനുരാഗം.പ്രണയം. ഏറെ പരപ്പുള്ള വാക്കാണ് സ്‌നേഹം. എപ്പോള്‍ വേണമെങ്കിലും വീണുടയാവുന്ന, ഉടയുമ്പോളൊക്കെ ഉള്ളുലഞ്ഞ് കീറിപ്പോകുന്ന ഒന്നായാണ് മനുഷ്യരതിനെ മിക്കവാറും സങ്കല്‍പ്പിക്കുന്നത്. പലപ്പോഴും, സ്വാര്‍ഥമായ സുഖ സന്തോഷങ്ങളുടെ പേരില്‍ അറിവില്ലായ്മയാലോ ബോധക്കേടിനാലോ കാപട്യത്തിനാലോ തെറ്റായി ഉപയോഗിക്കുന്ന വാക്കുകൂടിയാണത്. ഭാഷയില്‍ അതിനെ നിര്‍ണയിക്കാനാവില്ല. ആവശ്യവുമില്ല. അത്രമേല്‍ സന്നിഹിതമാണത് ജീവനില്‍. ആ അനുഭവത്തിന്റെ കനം താങ്ങുന്ന വാക്കില്ല. പറയുന്തോറും പറയുന്നതില്‍ ഒതുങ്ങുന്നുവല്ലോ എന്ന് അതെപ്പോഴും വ്യസനിച്ചിട്ടേയുള്ളൂ. കവിതയില്‍ വന്നെത്തി
» Read more