Laal Meri Pat | കലന്ദറുകളുടെ കാവൽ

സമായെ ബിസ്മിൽ 13 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് കലന്ദറുകളുടെ കാവൽ ഏറെയൊന്നും സാഹിത്യഭംഗി അവകാശപ്പെടാനില്ലെങ്കിലും ദക്ഷിണേഷ്യൻ ഖവാലി പാരമ്പര്യത്തിൽ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ കലാം ആണ് “ലാൽ മേരി പത്” എന്ന് തുടങ്ങുന്ന ഗാനം. പാടിപ്പാടിയും ഇടക്ക് പറഞ്ഞും നിമിഷകവനങ്ങളിലൂടെ പുരോഗമിക്കുകയും മറ്റേതോ ലോകത്തിന്റെ സ്വരവിന്യാസങ്ങളിലൂടെ ദിവ്യാനുരാഗവിവശമായ ആനന്ദാതിരേകം സ്വയം അനുഭവിക്കുകയും കേൾവിക്കാരെ അതിൽ ലയിപ്പിക്കുകയും ചെയ്യുന്ന മായാജാലം ഏറ്റവും പ്രകടമാകുന്ന ഒരു ഖവാലി കൂടിയാണിത്. ഇതിഹാസഗായകരുടേതുൾപ്പെടെ എണ്ണമറ്റ ഭാഷ്യങ്ങളും ശൈലികളും വരിവ്യത്യാസങ്ങളും ഇതിനുണ്ട്. ഖവാലിയുടെ പൊതുചരിത്രം വെച്ചുനോക്കുമ്പോൾ പതിമൂന്നാം നൂറ്റാണ്ടു
» Read more