Mera Piya Ghar Aya | എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
മേരാ പിയ ഘർ ആയാ | മലയാള മൊഴിമാറ്റം രചന: ബാബാ ബുല്ലേ ഷാഹ് ആലാപനം: നുസ്രത് ഫത്തേഹ് അലി ഖാൻ, ഫരീദ് ആയാസ് തുടങ്ങിയവർ സമായേ ബിസ്‌മിൽ – 1 | ‘സുപ്രഭാതം’ ഞായർപതിപ്പിൽ വന്ന പരമ്പര ഉള്ളം ഉരുവാകുന്നിടം എം നൗഷാദ് ഇന്ത്യാഉപഭൂഖണ്ഡത്തിലെ സൂഫിപാരമ്പര്യത്തിൽ ഭക്തിയുടെയും ദിവ്യാനുരാഗത്തിന്റെയും ഗൂഢജ്ഞാനത്തിന്റെയും ഒരു പ്രധാന ആവിഷ്കാര രൂപമാണ് ഖവാലികൾ. ഉത്തരേന്ത്യയിലെയും പാകിസ്താനിലെയും ദർഗകളുമായി ബന്ധപ്പെട്ട് ദൈവസാമീപ്യം സിദ്ധിച്ച സൂഫിഗുരുക്കന്മാരെയും പ്രവാചകനെയും അല്ലാഹുവിനെയും ഒക്കെ പ്രകീർത്തിച്ചു പാടുന്ന വിലയനത്തിന്റെ സംഗീതവും സാഹിത്യവുമാണത്. അമീർ ഖുസ്രു, ബുല്ലേഹ്
» Read more