ചിറാപുഞ്ചി, ഉള്ളില്‍ പെയ്തുതീരാത്ത മഴകള്‍

എം. നൗഷാദ് പെരുംമഴയെ തിരശ്ചീനമായി വ്യാപിപ്പിക്കുന്ന വടക്കന്‍ ഖാസി മലകളിലെ കാറ്റിലുലഞ്ഞ് മഴ നനഞ്ഞു. നനയാനെന്തെളുപ്പം, അനുഭവിക്കാനാണല്ലോ പ്രയാസമെന്ന് ഉള്ളിലെ മേഘങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഒരു ചിറാപുഞ്ചി യാത്രയെപ്പറ്റി. ചിത്രങ്ങൾ: രാജേഷ് രവി.  ഒരു സെപ്തംബറില്‍, ചിറാപുഞ്ചി നനവാര്‍ന്നു കിടന്ന ഒരു മധ്യാഹ്നത്തിലാണ് ഞങ്ങള്‍ എത്തിയത്. വഴിയില്‍വെച്ചേ മഴ അനുഗമിച്ചു തുടങ്ങിയിരുന്നു. വരവേല്‍പ്പിന്റെ പെരുമ്പറ. വഴിയില്‍ കനത്ത മഴയില്‍ കാറ് നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങിനിന്നു. പെരുംമഴയെ തിരശ്ചീനമായി വ്യാപിപ്പിക്കുന്ന വടക്കന്‍ ഖാസി മലകളിലെ കാറ്റിലുലഞ്ഞ് മഴ നനഞ്ഞു. നനയാനെന്തെളുപ്പം, അനുഭവിക്കാനാണല്ലോ പ്രയാസമെന്ന് ഉള്ളിലെ മേഘങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പരിഹസിച്ചു.  ഒരു പാറക്കല്ലിന്‍മേല്‍, പുല്ലുവെട്ടു തുടരാന്‍ മഴയുടെ

» Read more