Tere Ishq Nachaya | പ്രപഞ്ചം നൃത്തം ചെയ്യുകയാണ്

സമായെ ബിസ്‌മിൽ 22 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രപഞ്ചം നൃത്തം ചെയ്യുകയാണ് വട്ടംചുറ്റുന്ന നൃത്തധ്യാനം മൗലാനാ ജലാലുദ്ദീൻ റൂമിയെ പഠിപ്പിച്ചത് നാടോടിയായ ദർവേശ് ശംസ് തബ്‌രീസ് ആയിരുന്നു. അഹത്തിന്റെ കറുപ്പ് മേലുടയാടകൾ അഴിച്ചുവെച്ച്, മരണത്തിന്റെ വെളുത്ത വസ്ത്രങ്ങളണിഞ്ഞ്, ഗുരുവിനെ വണങ്ങി, താളാത്മകമായ ദിക്റിൽ ലയിച്ച്, ഒരു കൈ മുകളിലേക്കുയർത്തി ദിവ്യാനുഗ്രഹങ്ങൾ (ബറകത്) സ്വീകരിക്കുകയും താഴ്ത്തിപ്പിടിച്ച മറുകൈ കൊണ്ടത് സഹചരാചരങ്ങളിലേക്ക് പകരുകയും ചെയ്‌തുകൊണ്ടുള്ള വർത്തുളചലനം ആണത്, പ്രകടാർത്ഥത്തിൽ. പതുക്കെ തുടങ്ങി പേടിപ്പെടുത്തുന്ന വേഗതകളിലേക്ക് ചുവടുമാറുന്ന ‘സമാ’ (സൂഫി സംഗീതവും നൃത്തവും പരമ്പരാഗതമായി

» Read more