അറുത്തുമാറ്റുന്ന ആത്മബന്ധവും അകംനീറുന്ന കലാപങ്ങളും

ദി ബാന്‍ഷീസ് ഓഫ് ഇനിഷിറീന്‍’ എന്ന ചലച്ചിത്രത്തെ മുന്‍നിര്‍ത്തി ചില ആലോചനകള്‍ എം നൗഷാദ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം, നമ്മള്‍ തമ്മില്‍ ഇനിമുതല്‍ സൗഹൃദം വേണ്ട എന്നു തീരുമാനിച്ചുറച്ചാല്‍ എന്തുചെയ്യും? ഇന്ന് അയാളോട് പറയണമെന്ന് വിചാരിച്ചിരുന്ന തമാശകള്‍, ആരെയൊക്കെയോ പറ്റിയുള്ള കഥകള്‍, പറഞ്ഞുതീരാത്ത വ്യസനങ്ങള്‍, മറുപടി കേള്‍ക്കാനാഗ്രഹമുള്ള ചോദ്യങ്ങള്‍, വെറും വായാടിത്തങ്ങള്‍ ഒക്കെ ചുമന്നുവന്ന ആ പുറന്തള്ളപ്പെട്ട മനുഷ്യന്‍ ഇനി അതെവിടെക്കൊണ്ടുപോയി വെക്കും? അത്രയും അപ്രകാശിതത്വങ്ങളുടെ ഭാരം ഒരാള്‍ക്ക് ഒറ്റക്ക് താങ്ങാനാവുമോ? ആത്മബന്ധത്തിന്റെ വലിയ മുറിയില്‍ നിന്ന്

» Read more