ഇസെത് ബെഗോവിച്ചിന്റെ ‘ജയിൽ കുറിപ്പുകൾ’ മലയാളത്തിലെത്തുമ്പോൾ

അദർ ബുക്‌സ് പ്രസിദ്ധീകരിച്ച ഇസെത് ബെഗോവിച്ചിന്റെ ‘ജയിൽ കുറിപ്പുകളു’ടെ സഹ വിവർത്തകൻ എം നൗഷാദ് എഴുതുന്നു. ഏറെ പ്രിയപ്പെട്ട ഈ പുസ്‌തകം വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മലയാളത്തിൽ എത്തുന്നത്. പ്രിയങ്കരനായ ഡോ. അബ്‌ദുല്ല മണിമയോടൊപ്പം അതിന്റെ സഹ വിവർത്തകനാകാൻ കഴിഞ്ഞതിൽ ചെറുതല്ലാത്ത ചാരിതാർഥ്യമുണ്ട്. അലിയാ ഇസെത്ബെഗോവിച്ചിന് മക്കളായ ബാകിറും ലൈലയും സബീനയും എഴുതിയ ഹൃദയഹാരിയായ കത്തുകൾ മൊഴിമാറ്റുക എന്നതായിരുന്നു ഈയുള്ളവന്റെ കടമ. ഫോക്ക ജയിലിന്റെ ഇരുട്ടിലും ഏകാകിതയിലും ബെഗോവിച്ച് എന്ന മനുഷ്യൻ അതിജീവിച്ചത് സ്നേഹം നിറച്ച ആ അക്ഷരങ്ങൾ നിലക്കാതെ വന്നണഞ്ഞതുകൊണ്ടാണ്. വീട്ടുവിശേഷങ്ങളും ഋതുഭേദങ്ങളും

» Read more