Bullaye Ki Jaana Main Kaun | വിനയത്തിൽ നിന്ന് വിലയനത്തിലേക്ക്
സമായേ ബിസ്മിൽ 14 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് വിനയത്തിൽ നിന്ന് വിലയനത്തിലേക്ക് സൂഫികളുടെ ആത്മഭാവം വിനയമാണ് എന്നുപറയാവുന്നതാണ്. പരമമായ പ്രാര്ഥനകളിലേക്ക് ഏതൊരാളെയും എത്തിക്കുക വിനയത്തിന്റെ പലതരത്തിലുള്ള തിരിച്ചറിവുകളാണ്. ആത്മനിഷേധത്തിന്റെയും നിസ്വമായ സമർപ്പണത്തിന്റെയും അവനവന്റെ ‘അഹം’ ഭാവത്തെ ഇല്ലായ്മ ചെയ്യലിന്റെയും കഠിനമായ വഴികളിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മാത്രമേ വിലയനം സാധ്യമാവുകയുള്ളു. “മരണത്തിനു മുന്നേ നിങ്ങൾ മരിക്കുക” എന്ന പ്രവാചകവചനം സൂഫിവൃത്തങ്ങളിൽ ഏറെ പ്രചാരം നേടുന്നതിന് കാരണവും മറ്റൊന്നല്ല. അഹത്തിന്റെ, ബോധത്തിന്റെ, ഉണ്മയുടെ നിരാസവും നിർമാർജനവും ഭൂമിയുടെ പ്രലോഭനങ്ങൾക്കിടയിൽ എളുപ്പമല്ല. ഒന്നായിത്തീരലിന്റെ, ലയനത്തിന്റെ,
» Read more