കാഴ്‌ചയുടെ കാലവും കാലത്തിൻ്റെ ഇസ്‌ലാമും

​എം നൗഷാദ് ​ഒന്ന് സ്വർഗത്തിൽ ആർട്ഗ്യാലറിയുണ്ടോ? ചിത്രവും ഇസ്‌ലാമിന്റെ ദൈവശാസ്ത്രബോധവും തമ്മിൽ സൂക്ഷ്‌മമായ ഒരു സംഘർഷം നിലനിൽക്കുന്നുണ്ട്. അത് പ്രകടാർത്ഥത്തിൽ ഇസ്‌ലാമിന്റെ ദൈവവിശ്വാസവുമായും സന്ധിയില്ലാത്ത ഏകത്വദർശനവുമായും ബന്ധപ്പെട്ടതാണ്. ദൈവത്തിനു രൂപമില്ലാത്ത മതമാണ് ഇസ്‌ലാം. ആകാരബന്ധിതമായി ദൈവത്തെ ഭാവന ചെയ്യാനും പ്രതിനിധീകരിക്കാനും അതിൽ അനുവാദമില്ല. വിഗ്രഹത്തെ അത് നിഗ്രഹിക്കുന്നുണ്ട്, വിഗ്രഹവൽക്കരണങ്ങളെയും. അതേസമയം ശിൽപങ്ങൾ അതിന്റെ നാഗരികചരിത്രത്തിൽ സുലഭവുമാണ്. വാസ്തുശിൽപമാണെങ്കിൽ പറയാനുമില്ല. ഖുർആൻ ഓതാനുള്ളതിനേക്കാൾ വരയാനുള്ളതാക്കിയ കലിഗ്രാഫർമാരുടെ നൂറ്റാണ്ടുകൾ നീളുന്ന പുഷ്‌കലമായ ചിത്രണപാരമ്പര്യം ഏറെ ആഘോഷയോഗ്യം കൂടിയാണ്. വ്യക്തിജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും സുപ്രധാന ആരാധനാസ്ഥലങ്ങളായ മുസല്ല മുതൽ മിഹ്‌റാബ്

» Read more

മിഥുൻ മോഹൻ, കടലലകളിൽ ഒരാത്മാവ്

ഗോവയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ആര്‍ടിസ്റ്റ് മിഥുന്‍ മോഹനെക്കുറിച്ച് എം.നൗഷാദ് എഴുതുന്നു. [Originally published in THE CUE] “The self is an ocean without shore. Gazing upon it has no beginning or end, in this world and the next”. – Ibn Arabi പ്രിയപ്പെട്ട മിഥുൻ, അടുപ്പമുള്ളവരുടെ അപ്രതീക്ഷിതമരണം തീവ്രമായ ഏകാന്തതയിലേക്കും അനാഥതയിലേക്കും മനുഷ്യരെ എങ്ങനെയാണ് തള്ളിയിടുക എന്ന് നീ പൊടുന്നനവെ ഞങ്ങളെ അനുഭവിപ്പിച്ചു. അവിശ്വസനീയതയോടെല്ലാതെ, പിന്നെയും പിന്നെയും അവിശ്വസനീയതയോടെ അല്ലാതെ, ഉൾക്കൊള്ളാനാവാതിരുന്ന

» Read more