കാണുന്നതിലധികം കാണാതിരിക്കുന്ന കണ്ണുകള്‍: അബ്ബാസ് കിയറോസ്തമി
എം നൗഷാദ് ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിയറോസ്തമിയുടെ ചലച്ചിത്രങ്ങളിലെ ദാര്‍ശനികതയെയും ആത്മീയതയെയും കുറിച്ചാണ് ഈ കുറിപ്പ്. കാമറയെ കുറെക്കൂടി കരുണയുള്ള കണ്ണുകളാക്കി മാറ്റാനാകുമോ എന്നും ആഴമുള്ള ഉള്‍ക്കാഴ്ച പ്രേക്ഷകഹൃദയത്തില്‍ സൃഷ്ടിക്കാനാവുമോ എന്നുമാണ് കിയറോസ്തമി അന്വേഷിച്ചതെന്ന് ലേഖകന്‍. ‘അവന് രണ്ട് കണ്ണുകളുണ്ടായിരുന്നു, അവന്‍ പിന്നെയും രണ്ടുകണ്ണുകള്‍കൂടി കടംകൊണ്ടു’ എന്ന അര്‍ത്ഥംവരുന്ന പേര്‍ഷ്യന്‍ ചൊല്ല് അബ്ബാസ് കിയറോസ്തമി ഒരഭിമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. എന്തെങ്കിലുമൊന്നിനെ തീക്ഷ്ണമായി നോക്കുന്നതിനെ കുറിക്കുന്നതാണ് ഈ ചൊല്ല്. ഇറാനിയന്‍ നവതരംഗ സിനിമയുടെ മാസ്റ്ററും ലോകസിനിമാ ചരിത്രത്തിലെ സാമ്പ്രദായിക വ്യാകരണങ്ങളെ മൗലികമായി മറികടന്ന പ്രതിഭയുമായ അബ്ബാസ് കിയറോസ്തമിയുടെ സിനിമകള്‍,