Ye Jo Halka Halka Surur Hei | ദിവ്യാനുരാഗത്തിന്റെ വീഞ്ഞ്

സമായേ ബിസ്‌മിൽ 17 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ദിവ്യാനുരാഗത്തിന്റെ വീഞ്ഞ് വീഞ്ഞും ചഷകവും സൂഫികവിതയിൽ എന്തിനിത്ര ആവർത്തിക്കപ്പെടുന്നുവെന്നത് പലരെയും പലവിധത്തിൽ കുഴക്കാറുണ്ട്. ഇസ്‌ലാമിക ജീവിതമൂല്യങ്ങൾ പ്രകാരം മദ്യപാനം സംശയലേശമന്യേ വിലക്കപ്പെട്ടിരിക്കുമ്പോൾ പ്രത്യേകിച്ചും. മൗലാനാ ജലാലുദ്ദീൻ റൂമി മുതൽ ഇമാം ഖുമൈനി വരെയുള്ളവരുടെ ഫാർസി കവിതകളിലും ദക്ഷിണേഷ്യൻ ഭാഷകളിലെ എണ്ണമറ്റ സൂഫീകാവ്യങ്ങളിലും വീഞ്ഞുപാനത്തെക്കുറിച്ചുള്ള സമൃദ്ധമായ പരാമർശങ്ങൾ കാണാം. ഓറിയന്റലിസ്റ് വിവർത്തനങ്ങളിലൂടെ പ്രചരിച്ച ഉമർ ഖയ്യാമിന്റെ റുബാഇയാത് പോലുള്ള കാവ്യങ്ങളും എപിക്യൂറിയൻ ആഹ്വാനമായാണ് കൂടുതലും മനസ്സിലാക്കപ്പെട്ടത്. എന്നാൽ സൂഫീകവിതകളിലെ ആധ്യാത്മികതയെപ്പറ്റി പഠിച്ചവർ പറയുന്നത്

» Read more

Ghoom Charkhra | ഒരു ചർക്കയുടെ ഉപമ

സമായെ ബിസ്‌മിൽ 16 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് ഒരു ചർക്കയുടെ ഉപമ ചർക്കയും നൂൽനൂൽക്കലും ദക്ഷിണേഷ്യൻ സൂഫികവിതകളിൽ, പ്രത്യേകിച്ചും പഴയകാല കവിതകളിൽ, ആവർത്തിച്ചുവരുന്ന ഒരു രൂപകമാണ്. ചർക്കയുടെ ചക്രവും അതിന്റെ നിലക്കാത്ത കറക്കവും പൂർവികരുടെ ഒരു സ്ഥിരംകാഴ്ചയും അതിസാർവത്രികമായ അനുഭവവും ആയിരുന്നു. സമ്പന്നർക്കും സാധാരണക്കാർക്കും എളുപ്പം കണ്ടുമനസ്സിലാക്കാവുന്നതാണ് അതിന്റെ പ്രവർത്തനവും സ്വഭാവവും. വാർത്തുളാകൃതിയിലുള്ള പലതരം ചലനങ്ങളുടെയും ഭ്രമണങ്ങളുടെയും ത്വവാഫുകളുടെയും നൃത്തങ്ങളുടെയും പ്രാപഞ്ചികമായ കറക്കങ്ങളുടെ അനുസ്മരണവും പ്രതിനിധാനവുമായി അത് കവിതകളിൽ പ്രവർത്തിച്ചുപോന്നു. രാപ്പകലുകളുടെയും മനുഷ്യജന്മത്തിലെ ഉയർച്ചതാഴ്ചകളുടെയും ഇഹപരജീവിതങ്ങളുടെയും ഹൃദയത്തിന്റെ അവസ്ഥാമാറ്റങ്ങളുടെയും ബിംബമായി അത്

» Read more

Tum Ek Gorakh Dhanda Ho | നിന്റെ നിഗൂഢരഹസ്യങ്ങൾ

സമായെ ബിസ്മിൽ 15 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം. നൗഷാദ് നിന്റെ നിഗൂഢരഹസ്യങ്ങൾ പ്രാർഥനക്കും പഴിപറച്ചിലിനുമിടയിലെ വര ചിലപ്പോൾ നേർത്തുപോകാറുണ്ട് കടുത്ത ദുരിതങ്ങളിൽ. സ്‌തുതിപാടലിൽ നിന്ന് ദൈവനിന്ദയിലേക്ക് കവിത വഴുതിവീഴുക എളുപ്പമാണ്. ആഴമുള്ള സംശയങ്ങളിലൂടെ വിശ്വാസത്തെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നത് ആധ്യാത്മക പാരമ്പര്യങ്ങളിൽ അപൂർവമല്ല. ഭാഷയുടെയും ബോധത്തിന്റെയും യുക്തിയുടെയും പരിമിതി കൂടിയാണല്ലോ ഈ ലോകത്തെ ജീവിതം. ബുദ്ധിക്കറിയാത്തതും അറിയാനാവാത്തതും ഹൃദയം കൊണ്ട് ഏറ്റെടുക്കുന്നവരാണ് മനുഷ്യർ. അതാണ് മിത്തുകളുടെ സാംഗത്യവും നമ്മൾ സ്വപ്നം കാണുന്നതിന്റെ പൊരുളും. വൈരുധ്യങ്ങളുടെ ഈ ലോകം എന്തൊരു വേദനയാണ് എന്ന് സ്വകാര്യമായി

» Read more

Bullaye Ki Jaana Main Kaun | വിനയത്തിൽ നിന്ന് വിലയനത്തിലേക്ക്

​സമായേ ബിസ്‌മിൽ 14 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ​വിനയത്തിൽ നിന്ന് വിലയനത്തിലേക്ക് ​സൂഫികളുടെ ആത്മഭാവം വിനയമാണ് എന്നുപറയാവുന്നതാണ്. പരമമായ പ്രാര്ഥനകളിലേക്ക് ഏതൊരാളെയും എത്തിക്കുക വിനയത്തിന്റെ പലതരത്തിലുള്ള തിരിച്ചറിവുകളാണ്. ആത്മനിഷേധത്തിന്റെയും നിസ്വമായ സമർപ്പണത്തിന്റെയും അവനവന്റെ ‘അഹം’ ഭാവത്തെ ഇല്ലായ്മ ചെയ്യലിന്റെയും കഠിനമായ വഴികളിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മാത്രമേ വിലയനം സാധ്യമാവുകയുള്ളു. “മരണത്തിനു മുന്നേ നിങ്ങൾ മരിക്കുക” എന്ന പ്രവാചകവചനം സൂഫിവൃത്തങ്ങളിൽ ഏറെ പ്രചാരം നേടുന്നതിന് കാരണവും മറ്റൊന്നല്ല. അഹത്തിന്റെ, ബോധത്തിന്റെ, ഉണ്മയുടെ നിരാസവും നിർമാർജനവും ഭൂമിയുടെ പ്രലോഭനങ്ങൾക്കിടയിൽ എളുപ്പമല്ല. ഒന്നായിത്തീരലിന്റെ, ലയനത്തിന്റെ,

» Read more

Laal Meri Pat | കലന്ദറുകളുടെ കാവൽ

സമായെ ബിസ്മിൽ 13 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് കലന്ദറുകളുടെ കാവൽ ഏറെയൊന്നും സാഹിത്യഭംഗി അവകാശപ്പെടാനില്ലെങ്കിലും ദക്ഷിണേഷ്യൻ ഖവാലി പാരമ്പര്യത്തിൽ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ കലാം ആണ് “ലാൽ മേരി പത്” എന്ന് തുടങ്ങുന്ന ഗാനം. പാടിപ്പാടിയും ഇടക്ക് പറഞ്ഞും നിമിഷകവനങ്ങളിലൂടെ പുരോഗമിക്കുകയും മറ്റേതോ ലോകത്തിന്റെ സ്വരവിന്യാസങ്ങളിലൂടെ ദിവ്യാനുരാഗവിവശമായ ആനന്ദാതിരേകം സ്വയം അനുഭവിക്കുകയും കേൾവിക്കാരെ അതിൽ ലയിപ്പിക്കുകയും ചെയ്യുന്ന മായാജാലം ഏറ്റവും പ്രകടമാകുന്ന ഒരു ഖവാലി കൂടിയാണിത്.  ഇതിഹാസഗായകരുടേതുൾപ്പെടെ എണ്ണമറ്റ ഭാഷ്യങ്ങളും ശൈലികളും വരിവ്യത്യാസങ്ങളും ഇതിനുണ്ട്. ഖവാലിയുടെ പൊതുചരിത്രം വെച്ചുനോക്കുമ്പോൾ പതിമൂന്നാം നൂറ്റാണ്ടു

» Read more
1 2 3 4 5