നിമ കമിലീ | നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  

സമായേ ബിസ്മിൽ – 5  എം നൗഷാദ് നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  പഞ്ചാബി സൂഫികവി ബാബാ ബുല്ലേഷാഹ് (മരണം 1757) എഴുതിയ കലാമാണ് “നിമ കമിലീ”. ഹസ്‌റത് ശാഹ് ഇനായത് ഖാദിരിയുടെ ശിഷ്യനായിരുന്ന ബുല്ലേഷാഹ് ദക്ഷിണേഷ്യൻ സൂഫിസാഹിത്യത്തിനും ദാർശനികതക്കുമേകിയ സംഭാവനകൾ അനല്പമാണ്. നൂറ്റാണ്ടുകളെ ഭേദിച്ച് ഇന്നുമവ മുസ്‌ലിം-സിഖ്-ഹൈന്ദവ പാരമ്പര്യങ്ങളിൽ ഒരേപോലെ ബഹുമാനിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു. ആത്മീയാന്വേഷണത്തിന്റെ അസ്വാസ്ഥ്യവും ലഹരിയും പ്രകടമാകുന്ന നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും. വാമൊഴിപാരമ്പര്യങ്ങളിലൂടെയാണ് ബുല്ലേഷായുടെ അധികരചനകളും ജീവിതവിവരങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.

» Read more

Yar Ko Humne Ja Baja Dekha |കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു

ഒളിഞ്ഞും തെളിഞ്ഞും അവൻ മാത്രം നിറയുമ്പോൾ സമായെ ബിസ്മിൽ – 3 | ‘സുപ്രഭാതം’ ഞായർ പതിപ്പ് പംക്തി എം നൗഷാദ് സൂഫീസംഗീതത്തിലെ സാർവലൗകിക മാസ്മരികശബ്ദങ്ങളിലൊന്നായ വിശ്രുത പാകിസ്താനി ഗായിക ആബിദ പർവീൻറെ ഏറ്റവും ശ്രവിക്കപ്പെട്ട ആൽബങ്ങളിലൊന്നാണ് ‘രഖ്‌സയെ ബിസ്മിൽ’ (മുറിവേറ്റവരുടെ നൃത്തം). മുസഫർ അലി സംഗീതനിർവഹണം നടത്തിയ ആ സമാഹാരത്തിലെ ഒരു പ്രസിദ്ധ സൂഫിഗീതമാണ് ഹസ്‌റത് ഷാഹ് നിയാസ് രചിച്ച “യാർ കോ ഹം നെ ജാ ബജാ ദേഖാ”. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനും കവിയുമായിരുന്നു ഹസ്‌റത് ഷാഹ് നിയാസ് അഹ്‌മദ്‌.

» Read more

Tu Kuja Man Kuja | അങ്ങെവിടെയാണ് ഞാനെവിടെയാണ്.. 

സമായേ ബിസ്‌മിൽ – 2 | ‘സുപ്രഭാതം’ ഞായറാഴ്ച്ചപ്പതിപ്പിൽ വന്ന പരമ്പര അനുരാഗത്തിന്റെ അതുല്യലയങ്ങളിൽ എം നൗഷാദ് പ്രസിദ്ധ പാകിസ്താനി കവിയും പണ്ഡിതനുമായിരുന്നു മുസഫർ വാർസി. മീററ്റിൽ ജനിച്ചു വളർന്ന് വിഭജനാനന്തരം പാകിസ്താനിലേക്ക് പോയ വാർസി നിരവധി നഅതുകളും ഗസലുകളും സൂഫിയാന കലാമുകളും രചിച്ചിട്ടുണ്ട്. അബുൽ കലാം ആസാദ്, അല്ലാമാ ഇഖ്‌ബാൽ, ഹസ്രത് മൊഹാനി എന്നിവരുടെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ രചനകളിൽ ഒന്നാണ് നുസ്രത് ഫത്തേഹ് അലി ഖാൻ പാടി അനശ്വരമാക്കിയ “തൂ കുജാ മൻ കുജാ”. പ്രവാചകാനുരാഗം വശ്യമോഹനമായി നിറഞ്ഞൊഴുകുന്ന

» Read more

Mera Piya Ghar Aya | എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…

മേരാ പിയ ഘർ ആയാ | മലയാള മൊഴിമാറ്റം രചന: ബാബാ ബുല്ലേ ഷാഹ് ആലാപനം: നുസ്രത് ഫത്തേഹ് അലി ഖാൻ, ഫരീദ് ആയാസ് തുടങ്ങിയവർ സമായേ ബിസ്‌മിൽ – 1 | ‘സുപ്രഭാതം’ ഞായർപതിപ്പിൽ വന്ന പരമ്പര ഉള്ളം ഉരുവാകുന്നിടം എം നൗഷാദ് ഇന്ത്യാഉപഭൂഖണ്ഡത്തിലെ സൂഫിപാരമ്പര്യത്തിൽ ഭക്തിയുടെയും ദിവ്യാനുരാഗത്തിന്റെയും ഗൂഢജ്ഞാനത്തിന്റെയും ഒരു പ്രധാന ആവിഷ്കാര രൂപമാണ് ഖവാലികൾ. ഉത്തരേന്ത്യയിലെയും പാകിസ്താനിലെയും ദർഗകളുമായി ബന്ധപ്പെട്ട് ദൈവസാമീപ്യം സിദ്ധിച്ച സൂഫിഗുരുക്കന്മാരെയും പ്രവാചകനെയും അല്ലാഹുവിനെയും ഒക്കെ പ്രകീർത്തിച്ചു പാടുന്ന വിലയനത്തിന്റെ സംഗീതവും സാഹിത്യവുമാണത്. അമീർ ഖുസ്രു, ബുല്ലേഹ്

» Read more
1 3 4 5