കുബാങ് കെരിയാനിലെ വഴിയടയാളങ്ങള്‍
എം. നൗഷാദ് ഒരു വഴിതെറ്റലിന്റെയും കണ്ടെത്തലിന്റെയും ഓർമ | മലേഷ്യൻ യാത്രാക്കുറിപ്പുകൾ കോത്തബാരുവില്‍ നിന്ന് ഏതാണ്ട് കാല്‍മണിക്കൂര്‍ വണ്ടിയിലിരുന്നാൽ കുബാങ് കെരിയാനിലെത്തും. അവിടത്തെ യൂണിവേഴ്സിറ്റി സയന്‍സ് മലേഷ്യയുടെ ഹെല്‍ത്ത് ക്യാമ്പസിലെ ഒരു ഹോസ്റ്റലില്‍ സുഹൃത്തിന്റെ സുഹൃത്തു വഴി സൗജന്യതാമസം തരപ്പെട്ടിരുന്നു. മലേഷ്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ കെലന്തന്റെ തലസ്ഥാനമാണ് കോത്തബാരു. ഇവിടേക്ക് വന്നതിന് പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. ആധുനികവൽക്കരിക്കപ്പെട്ടുകഴിഞ്ഞെങ്കിലും പരമ്പരാഗത സംസ്കാരശീലങ്ങളുള്ള ഒരു ജനതയാണ് കെലന്തനിലുള്ളത് എന്ന് കേട്ടിരുന്നു. തായ്ലന്റിനോട് അതിര്‍ത്തി പങ്കിടുന്ന നാടാണ്. സുഹൃത്തു വകയുള്ള താമസസാധ്യത. അജ്ഞാതദേശങ്ങളോടും ഇനിയും കണ്ടിട്ടില്ലാത്ത മനുഷ്യരോടും ഉള്‍കൗതുകമുള്ള
» Read more