നസീൽ വോയ്‌സിയുടെ യൂറോപ്യൻ യാത്ര: ‘ബൊൻജോർണോ’

യൂറോപ്പിലെ ഇതിഹാസ നഗരങ്ങളിലൂടെ ഒരു മലയാളി ചെറുപ്പക്കാരൻ തൻ്റെ പ്രിയതമയോടും കുഞ്ഞിനോടുമൊപ്പം നടന്നുനീങ്ങുന്നതിൻ്റെ സ്‌നേഹപൂർണമായ അടയാളപ്പെടുത്തലാണ് സുഹൃത്ത് നസീൽ വോയ്‌സിയുടെ ‘ബൊൻജോർണോ’ എന്ന യാത്രാവിവരണം. റോമിൽ, വെനീസിൽ, പ്രാഗിൽ, ഫ്ളോറൻസിൽ അവർ പതുക്കെ ചലിക്കുന്നു: തെരുവുകളെ ധ്യാനിക്കുന്നു, ചരിത്രത്തെ ഓർത്തെടുക്കുന്നു, സംസ്കാര വൈവിധ്യങ്ങളെ ആഘോഷപൂർവം വണങ്ങുന്നു, മനുഷ്യരോട് പുഞ്ചിരിക്കുന്നു, അവരുടെ കഥകൾ കേൾക്കുന്നു. അവരുടെ രുചികളെയും അഭിരുചികളെയും ആദരിക്കുന്നു. തെളിമയുള്ള ഭാഷയിലെഴുതിയ ചെറിയ ചെറിയ അനുഭവങ്ങൾ. ഒരു വാക്കുപോലും നുണയാവരുതെന്ന് നിർബന്ധമുള്ള ഒരാളുടെ സഹയാത്ര. ‘ബൊൻജോർണോ’ | യാത്രാവിവരണം രചന: നസീൽ വോയ്‌സി പ്രസാധനം

» Read more

പെനാങ്ങിലൊരു പുലർകാലത്ത്..

എം നൗഷാദ് പെനാങ്ങ്: വംശമിശ്രണങ്ങളുടെ ദ്വീപ് – ഭാഗം 01 ക്വലാലംപൂരില്‍ നിന്നുള്ള രാത്രിബസ് ഒരു മണിക്കൂര്‍ നേരത്തേ പെനാങ്ങിലെത്തി. പുലര്‍ച്ചെ ഏതാണ്ട് നാലുമണിയായിക്കാണും. ബട്ടര്‍വര്‍ത് ബസ്സ്റ്റാന്‍ഡ് ഉദാസീനമായ ഉറക്കച്ചടവുകളോടെ വലിയ തിരക്കോ ബഹളമോ ഇല്ലാതെ ഒരു പുതിയ ദിവസത്തിലേക്ക് ഉണരുകയാണ്. ഒരു രാത്രിയുറക്കം ബസില്‍ കഴിഞ്ഞുകിട്ടുമല്ലോ എന്ന ചെലവുചുരുക്കല്‍ ചിന്ത കൊണ്ടാണ് പുലര്‍ച്ചെ എത്തുന്ന ബസില്‍ പുറപ്പെട്ടത്. നല്ല സൗകര്യമുള്ള ബസായിരുന്നിട്ടും രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒറ്റക്കായിരുന്നിട്ടും ഉറക്കം വന്നിരുന്നില്ല. നിലാവുണ്ടായിരുന്നതുകൊണ്ട് ഗ്രാമീണ മലേഷ്യയെ കുറേയൊക്കെ നോക്കിയിരിക്കാന്‍ ശ്രമിച്ചു. ബസില്‍ അങ്ങിങ്ങായിരുന്ന് ഉറങ്ങുകയോ

» Read more