തിരിച്ചുവരവ് | ഹെൻറി ഡേവിഡ് തോറോ
തിരിച്ചുവരവ് ചെറിയൊരു മറവിക്കു ശേഷംനിന്നെ ഓർത്തെടുക്കുന്ന ഈ മനോഹര നിമിഷം,പ്രിയപ്പെട്ട പ്രകൃതി,ഞാൻ നിന്നിലേക്ക് തിരിച്ചുവരുന്നു.വിശന്ന മനുഷ്യൻ ഒരു കഷ്ണം അപ്പം തേടുന്നപോലെ.ഒരു കുഞ്ഞ് കളിപ്പാട്ടങ്ങൾ വിട്ട്അമ്മയുടെ മടിത്തട്ടിലേക്ക് ഓടിപ്പോകുംപോലെ. എത്ര കുറച്ചുപേരാണ്നിന്നോടുള്ള സ്നേഹം കൊണ്ട്നിന്നെ തേടിഇവിടെയെത്തുന്നത് എന്നത്സങ്കടകരമാണ്. നിന്നിലുണ്ട് എല്ലാത്തിനുമുള്ള മരുന്ന്.എല്ലാവർക്കുമുള്ള ഉത്തരം.നമ്മെ സുഖപ്പെടുത്താൻഓരോ നിമിഷവും പ്രകൃതി തന്റെ മുഴുവൻ ശ്രമവും നടത്തുന്നുണ്ട്.അതിനാണ് അവളുടെ നിലനിൽപ് തന്നെ. അവളെ ചെറുക്കരുത്,ചെറുതാക്കരുത്,തോൽപിക്കരുത്.അവൾ തോൽപിക്കപ്പെടുമ്പോൾനീ തന്നെയാണ് തോറ്റുപോകുന്നത്.നീ തന്നെയാണ് രോഗിയാവുന്നത്. ഈ തണൽ എനിക്കാവശ്യമുണ്ട്.ഈ ഏകാന്തത എനിക്കാവശ്യമുണ്ട്.ഈ നിശബ്‌ദത എനിക്കാവശ്യമുണ്ട്.പ്രകൃതിയുടെ ധ്യാനം നമുക്കാവശ്യമുണ്ട്. ഞാനീ കുന്നിൻമുകളിലേക്ക് വന്നത്അസ്തമനസമയത്ത്ചക്രവാളത്തിലെ
» Read more