Tum Ek Gorakh Dhanda Ho | നിന്റെ നിഗൂഢരഹസ്യങ്ങൾ

സമായെ ബിസ്മിൽ 15 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം. നൗഷാദ് നിന്റെ നിഗൂഢരഹസ്യങ്ങൾ പ്രാർഥനക്കും പഴിപറച്ചിലിനുമിടയിലെ വര ചിലപ്പോൾ നേർത്തുപോകാറുണ്ട് കടുത്ത ദുരിതങ്ങളിൽ. സ്തുതിപാടലിൽ നിന്ന് ദൈവനിന്ദയിലേക്ക് കവിത വഴുതിവീഴുക എളുപ്പമാണ്. ആഴമുള്ള സംശയങ്ങളിലൂടെ വിശ്വാസത്തെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നത് ആധ്യാത്മക പാരമ്പര്യങ്ങളിൽ അപൂർവമല്ല. ഭാഷയുടെയും ബോധത്തിന്റെയും യുക്തിയുടെയും പരിമിതി കൂടിയാണല്ലോ ഈ ലോകത്തെ ജീവിതം. ബുദ്ധിക്കറിയാത്തതും അറിയാനാവാത്തതും ഹൃദയം കൊണ്ട് ഏറ്റെടുക്കുന്നവരാണ് മനുഷ്യർ. അതാണ് മിത്തുകളുടെ സാംഗത്യവും നമ്മൾ സ്വപ്നം കാണുന്നതിന്റെ പൊരുളും. വൈരുധ്യങ്ങളുടെ ഈ ലോകം എന്തൊരു വേദനയാണ് എന്ന് സ്വകാര്യമായി
» Read more