Ji Chahe to Sheesha Banja | ആയിത്തീരലുകളുടെ ആളൽ
സമായെ ബിസ്‌മിൽ 24 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ആയിത്തീരലുകളുടെ ആളൽ സൂഫീ ജ്ഞാന/ അനുഭവ മണ്ഡലത്തിലെ പ്രധാനപരിഗണനകളിലൊന്നാണ് ആത്മാവിന്റെ ഹാലുകളുടെ പരിണാമവും പുരോയാനവും. മറ്റൊന്നായിത്തീരലിന്റെ രൂപകം സൂഫികവിതകളിൽ സമൃദ്ധമായി വരുന്നതിന്റെ സാംഗത്യമതാവാം. ഉണ്മയുടെ പൊരുൾ സ്ഥായിയായ നിൽപ്പിലല്ല, നിരന്തരമായ ആയിത്തീരലുകളിലാണ്, അതിന്റെ കിതപ്പുകളിലും കുതിപ്പുകളിലുമാണ്. കൂടുതൽ മികവുറ്റതൊന്നിലേക്കുള്ള തെന്നലിൽ പൂർണതയിലേക്കുള്ള പുറപ്പാടുകൾ രേഖപ്പെട്ടുകിടക്കുന്നു. പറുദീസയെത്തുവോളം, പടച്ചവനിൽ ലയിക്കുവോളം തുടരുമത്. ഭൂമിയുടെ അപൂർണമായ നിയോഗങ്ങളെ, അതിന്റെ മുറിപ്പെടുത്തുന്ന വേദനകളെ നമ്മൾ മറികടക്കുന്നത് ആയിത്തീരലുകളുടെ ചാക്രികതയിലൂടെയും ഉള്ളിനുള്ളിൽ സമാന്തരമായുള്ള ചില നിരാസങ്ങളിലൂടെയുമാണ്. ഒരേസമയം
» Read more